Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Mumbai News

നവിമുംബയ്: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ പരിസ്ഥിതി
പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കി വോട്ടർമാർ. വിമാനത്താവള
നിർമ്മാണത്തിനായി ഏക്കർ കണക്കിന് ഹരിത മേഖലകൾ നശിപ്പിക്കപ്പെട്ട
സാഹചര്യത്തിൽ ഇതിന് പരിഹാരമായി കൂടുതൽ പ്രദേശങ്ങൾ
സംരക്ഷിത മേഖലയായി നിലനിർത്തണമെന്നും നിലവിലുള്ള ചതുപ്പു
പ്രദേശങ്ങ ളും കണ്ടൽക്കാടുകളും സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട്
ഖാർഘർ പനവേൽ റസിഡന്റ്ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ
രാഷ്ട്രീയ പാർട്ടികൾക്ക് നിവേദനം നൽകി. അന്തരീക്ഷ

മുംബയ്: നരിമാൻ പോയിന്റിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ അറബിക്കടലിൽ ശിവാജി പ്രതിമയുടെ നിർമ്മാണ ഉൽഘാടന ചടങ്ങിന് പോയ ബോട്ട് മറിഞ്ഞതോടെ സംഭവിക്കുമായിരുന്ന വൻ ദുരന്തം ഒഴിവായത് നാവികസേനയുടെ സമയോചിതമായ ഇടപെടൽ മൂലം. 25 പേർ ഉണ്ടായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത് ബോട്ടിന്റെ അടിഭാഗം പാറയിൽ ഇടിച്ച് തകർന്നതോടെ ബോട്ടിലേക്ക് വെള്ളം കയറുകയായിരുന്നു തുടർന്ന് ഇതിലെ ആൾക്കാരെ കൂടെയുണ്ടായിരുന്ന മറ്റ് ബോട്ടുകളിലേക്ക് മാറ്റുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബോട്ട് മറിയുകയായിരുന്നു.

മുംബയ്: മുംബയ് മഹാനഗരത്തിന്റെ മുഖമുദ്രയായ ഡബിൾ ഡക്കർ ബസ്സുകൾ താമസിയാതെ റോഡൊഴിയും. ബസ്സിന്റെ അറ്റകുറ്റപ്പണികൾക്കും ഇന്ധനത്തിനുമായി സാധാരണ ബസ്സുകളേക്കാൾ ഭാരിച്ച തുക മുംബയ് കോർപ്പറേഷന്റെ ഗതാഗത വിഭാഗമായ ബെസ്റ്റിന് ചെലവിടേണ്ടി വരുന്നതിനാൽ ഡബിൾ ഡക്കർ ബസ്സ് സർവ്വീസ് നഷ്ടത്തിലായ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി ഇവയെ റോഡിൽ നിന്ന് പിൻവലിക്കാൻ അധികൃതർ ആലോചിക്കുന്നത്. മുംബയ് നഗരം സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ യാത്രക്കാർക്ക് കൗതുകം പകരുന്നതാണ് ചുവപ്പുനിറത്തിലുള്ള ഡബിൾ ഡക്കർ ബസ്സുകൾ.

മുംബൈ: 2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ശിവസേനയുമായുള്ള സഖ്യത്തിന് അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഇന്നലെ നടന്ന ബി ജെ പി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുതിർന്ന ബിജെപി നേതാവും സംസ്ഥാന ധനമന്ത്രിയുമായ സുധീർ മുംഗത്തിവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.ശിവസേനയുമായി സഖ്യം ഉണ്ടാക്കണമെന്നതിൽ ബിജെപി തീരുമാനമെടുത്തു കഴിഞ്ഞു ഇനി തീരുമാനമെടുക്കേണ്ടത് ശിവസേനയാണ് മുംഗത്തിവാർ പറഞ്ഞു.

മുംബയ്: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. 90.17 രൂപയായിരുന്നു നഗരത്തിൽ കഴിഞ്ഞ ദിവസത്തെ പെടോൾ വില .ഇത് എക്കാലത്തേയും ഉയർന്ന വിലയാണ് ഡീസലിന് ലിറ്ററിന് 80 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും അഞ്ചു രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ

മുംബയ്: ആശുപത്രികളിലേയും മെഡിക്കൽ സെന്ററുകളിലേയും പഴയ സോണോ ഗ്രാഫി മെഷീനുകൾ കളയുന്നതിന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

മുംബയ്: മുംബയ് മെട്രോ റെയിൽവേയുടെ ആദ്യ ഭൂഗർഭ ടണലിന്റെ നിർമ്മാണം പൂർത്തിയായി. 33.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കൊളാബ - സീപ്സ് മെട്രോ ലൈനിന്റെ മറോൾ മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരേയുള്ള 1.26 കിലോമീറ്റർ നീളമുള്ള ടണലിന്റെ നിർമ്മാണമാണ് തിങ്കളാഴ്ച പൂർത്തിയായത്. 259 ദിവസം കൊണ്ടാണ് ടണൽ നിർമ്മാണം പൂർത്തിയായത്. ഈ ലൈൻ 2020ൽ നിർമ്മാണം പൂർത്തിയാക്കി 2021 ൽ കമ്മീഷൻ ചെയ്യാനാണ് മുബയ് മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. കൊളാബ മുതൽ അന്ധേരി സീപ്സ് വരേയുള്ള മെട്രോ 3 ന്റെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയാണ്.

മുംബയ്: നഗരത്തിൽ പുതിയ രണ്ട് മെട്രോ ലൈനുകൾക്ക് കൂടി ചൊച്ചാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.10.5 കിലോമീറ്റർ ദൈർഘ്യം വരുന്ന ദഹിസർ മീര ഭയന്ദർ(മെട്രോ 9 ) 3.2 കിലോമീറ്റർ ദൈർഘ്യം വരുന്ന അന്ധേരി ഈസ്റ്റ് ഇന്റർനാഷണൽ എയർപ്പോർട്ട്( മെട്രോ7 A) എന്നിവയ്ക്കാണ് സർക്കാർഅംഗീകാരംനൽകിയത്.വിമാനത്താവളത്തിലേക്കുള്ളമെട്രോയുടെ2.11കിലോമീറ്ററുംഭൂമിക്കടിയിലൂടെയായിരിക്കുംനഗരത്തിലെമറ്റ്മെട്രോപദ്ധതികളുമായിബന്ധിപ്പിക്കുന്നതരത്തിലാണ്ഇവരൂപകൽപ്പനചെയ്തിരിക്കുന്നത്.മെട്രോലൈനുകൾവരുന്നതോടെ വരുന്ന നാലു വർഷത്തിനുള്ളിൽ നഗരത

മുംബയ്: ലൈംഗീകപീഢനത്തെത്തുടർന്ന്ഗർഭിണിയായ പ്രായപൂർത്തിയെത്താത്തപെൺകുട്ടി ഗർഭഛിദ്രംനടത്താനനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി മുംബയ് ഹൈക്കോടതി തള്ളി.

മുംബയ്: മുംബയ് നഗരത്തിൽ എട്ട് മേൽ നടപ്പാതകളും പത്ത് പ്രധാന പാലങ്ങളും പൊളിച്ചുപണിയണമെന്ന് ഓഡിറ്റ് റിപ്പോർട്ട്. പൊളിച്ചുപണിയേണ്ട പാലങ്ങളിൽ പലതും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ്. 2016ൽ മഹാഡിലെ സാവിത്രി നദിക്ക് കുറുകേയുള്ള പാലം തകർന്ന് 41 പേർ മരിക്കാകാൻ ഇടയായ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ പഴയ പാലങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം നഗരത്തിലെ പൊളിച്ചുപണിയേണ്ട പാലങ്ങളുടെ പട്ടിക മുനിസിപ്പൽ കമ്മീഷണർക്ക് കൈമാറിയത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications