Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Leading News

പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച് കോൺഗ്രസ്സ് പാർട്ടി രംഗത്തെത്തി. 40 അംഗ സഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 21 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കർ പറഞ്ഞു, 16 അംഗങ്ങളുള്ള കോൺഗ്രസ്സാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി . മന്ത്രിസഭരൂപീകരിക്കാനുള്ളഭൂരിപക്ഷമുണ്ടെന്ന്കാണിച്ച് കോൺഗ്രസ് അംഗങ്ങൾ ഗവർണ്ണർ മൃദുല സിൻഹയെക്കണ്ട് അവകാശമുന്നയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: മുത്തലാഖ് ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന മുസ്ലിം സമുദായത്തിലെ മുത്തലാഖ് എന്ന സമ്പ്രദായം കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് ലോകസഭ പാസ്സാക്കിയിരുന്നുവെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ രാജ്യസഭയിൽ ബില്ല് പാസ്സായിരുന്നല്ല ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. മുത്തലാഖ് സുപ്രീം കോടതി കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ആര് അധികാരത്തിൽ വരുന്നൂവെന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് പ്രശ്നമല്ലെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ആർ എസ് എസ്സിന്റെ മൂന്നു ദിവസത്തെ ശിബിരത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ എസ് എസ്. പ്രവർത്തകർക്ക് അവരുടേതായ അഭിപ്രായ സ്വാതന്ത്ര്യം സംഘം അനുവദിക്കുന്നു. ഒരു സംഘടനയേയും ആർ എസ് എസ് നിയന്ത്രിക്കുന്നില്ല ,ബി.ജെ പിയെ നിയന്ത്രിക്കുന്നത് ആർ എസ് എസ്സാണ് എന്ന വിമർശനത്തോട് പ്രതികരിക്കവെ ഭഗവത് വ്യക്തമാക്കി.

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് പിന്നാലെ പൊതുമേഖല ബാങ്കുകളായ ദേന ബാങ്ക് ,വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിച്ച് ഒറ്റ ബാങ്കാകുന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലിയാണ് ബാങ്കുകൾ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചത് ഈ ബാങ്കുകളുടെ ലയനത്തോടെ സ്റ്റേറ്റ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നാമത്തെ ബാങ്കായി ഇത് മാറും. മൂന്നു ബാങ്കുകളും ലയിക്കുന്നതോടെ മൊത്തം ആസ്തി 14.82 ലക്ഷം കോടി രൂപയാകും. ഈ മൂന്നു ബാങ്കുകളും ലയിക്കുന്നതോടെ പൊള മേഖല ബാങ്കുകളുടെ എണ്ണം 19 ആയി ചുരുങ്ങി.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം നിർദ്ദേശിച്ച ബിജെപി നേതൃത്വം ജനസമ്മതിയുള്ള താരങ്ങളെ സ്ഥാനാർത്ഥിയാക്കാൻ ലക്ഷ്യമിടുന്നു. മോഹൻലാൽ, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, വിരേന്ദ്ര സേവാങ്ങ്, സണ്ണി ദിയോൾ എന്നീ താരങ്ങളാണ് ബിജെപിയുടെ സ്ഥാനാർത്ഥിപട്ടികയിൽ ഉള്ളത്. മോഹൻലാലിനെ തിരുവനന്തപുരം ലോകസഭാ സീറ്റിൽ മത്സരിപ്പിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി നേതൃത്വം.

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ അന്വേഷണം നേരിടുന്ന ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണച്ചുമതല കൈമാറി. രൂപതയിലെ മുതിർന്ന പുരോഹിതനായ ഫാ: മാത്യു കൊക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല കൈമാറിയിരിക്കുന്നത്. തന്റെ അസാന്നിദ്ധ്യത്തിൽ ഫാ: മാത്യു കൊക്കണ്ടം രൂപതയുടെ ദൈനംദിന ചുമതലകൾ നിർവ്വഹിക്കുമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

ന്യൂഡൽഹി: രണ്ടു ദശകം നീണ്ടു നിന്ന ഐഎസ്ആർഒ ചാരക്കേസിനൊടുവിൽ നമ്പി നാരായണന് നീതി. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അദ്ദേഹത്തിന്
50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറഞ്ഞത്. സംസ്ഥാനസർക്കാരാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഐഎസ്ആര്‍ഒ ചാരക്കേസ്അന്വേഷണഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

ന്യൂഡൽഹി: ഇന്ത്യയുടെ 46 ാം മത് ചീഫ് ജസ്റ്റീസായി രജ്ഞൻ ഗഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഗഗോയ് ഒക്ടോബർ 3ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. പതിമൂന്ന് മാസത്തെ കാലാവധിയാണ് ഗഗോയിക്കുള്ളത്. 1978ൽ ഗോഹട്ടി ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗഗോയ് പിന്നീട് ഹൈക്കോടതി ജഡ്ജിയായി. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി പ്രവർത്തിച്ച രജ്ഞൻ ഗഗോയ് 2012ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

ന്യൂഡൽഹി: രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിഅരുൺജയ്റ്റലിയെ പാർലിമെന്റിൽ വെച്ച് കണ്ടിരുന്നുവെന്ന് ലണ്ടനിൽ വെച്ച് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമാവുകയും ഇതിനെച്ചൊല്ലി കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാക്പോര് നടക്കുകയും ചെയ്യുന്നതിനിടയിൽ രാഹുൽ ഗാന്ധി പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ്സിൽ ഒളിവിൽ കഴിയുന്ന നീരജ് മോഡിയുമായി ഡൽഹിയിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഷെഹ്സാദ് പൂന വാലയുടെ വെളിപ്പെടുത്തൽ കോൺഗ്രസ്സിന് തിരിച്ചടിയായി.

പൂന: പാക്കിസ്ഥാനെതിരെ 2016 സെപ്തംബറിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പുള്ളിപ്പുലിയുടെ മൂത്രവും കാഷ്ഠവും ഏറെ സഹായിച്ചതായി ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിലൊരാളായ റിട്ടേർഡ് ജനറൽ രാജേന്ദ്ര നിംബോർക്കർ വെളിപ്പെടുത്തി. പൂനയിൽ മോർലെ ബാജി റാവു പേഷ്വ പ്രതിഷ്ഠാൻ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജനറൽ സർജിക്കൽ സ്ട്രൈക്കിലെ അനുഭവങ്ങൾ പങ്ക് വെച്ചത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications