Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Kerala News

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വർക്കിങ്ങ് പ്രസിഡണ്ട്മാരായും കെ മുരളീധരനെ പ്രചാരണ സമിതി ചെയർമാനായും ബെന്നി ബഹനാനെ യുഡിഎഫ് കൺവീനനായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ മുല്ലപ്പള്ളി കെ എസ് യു വിലൂടെയാണ് രാഷ്ടീയത്തിലെത്തുന്നത്.

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. മസ്തിഷ്ക്കാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വില്ലൻ റോളുകളിൽ തിളങ്ങിയ ക്യാപ്റ്റൻ രാജു വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 1981ൽ പുറത്തിറങ്ങിയ രക്തം ആണ് ആദ്യ ചിത്രം. ഇതാ ഒരു സ്റ്റേഹഗാഥ, മിസ്റ്റർ പവനാഴി 99.99 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷമാണ് സിനിമയിൽ സജീവമായത്.

തിരുവനന്തപുരം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ സഹോദരി നാളെ മുതൽ നിരാഹാര സമരം ആരംഭിക്കുന്നു.
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഒമ്പതാം ദിവസം പിന്നിടെ കൂടുതൽ പേർ കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സമരപന്തലിലെത്തി. കെ ആർ ഗൗരിയമ്മ സമരപന്തലിലെത്തി കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: പ്രളയം സംസ്ഥാനത്ത് കനത്ത നാശം വിതക്കുകയും വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ഓണം ക്രിസ്തുമസ് പരീക്ഷകൾഒന്നാക്കിഇത്തവണഅർദ്ധവാർഷികപ്പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

കല്‍പ്പറ്റ: ബിഷപ്പിനെതിരെ ബലാത്സംഗക്കുറ്റമാരോപിച്ചതിന്റെപേരില്‍ വേട്ടയാടപ്പെടുന്ന കന്യാസ്ത്രീക്കും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വയനാട്ടിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയില്‍ ഒത്തുചേരും. പതിനാലാം തീയതി വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് സ്വതന്ത്രമൈതാനിയില്‍ച്ചേരുന്ന പ്രതിഷേധക്കൂട്ടായ്മയില്‍ എഴുത്തുകാരായ സി.എസ്.

തിരുവനന്തപുരം: ലൈംഗീകാരോപണത്തിന് വിധേയരായ കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തോഡോക്സ് സഭയിലെ നാല് വൈദീകർക്കെതിരെ കേരള പോലീസ് ക്രൈം ബ്രാഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസ്സെടുത്തു. സഭാ വിശ്വാസിയായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യം പരാതിക്കാരി അഞ്ച് വൈദീകരുടെ പേര് പറഞ്ഞിരുന്നുവെങ്കിലും പരാതിയിൽ നാല് പേരുകൾ മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു.

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അലിഭായി എന്ന് വിളിക്കുന്ന സാലിഹ് ബിന്‍ ജലാല്‍ ആണ് പോലീസ് കസ്റ്റഡിയിലായത്.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനു പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഖത്തറില്‍ നിന്നാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്.

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ് തുക. സിനിമാരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. സംവിധായകൻ, ഗാനരചയിതാവ്,സംഗീത സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ കഴിഞ്ഞ അമ്പതു വർഷമായി മലയാള സിനിമാരംഗത്ത് നിറഞ്ഞു ' നിൽക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി. 30 സിനിമകൾ സംവിധാനം ചെയ്യുകയും 22 സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ മുൻ മന്ത്രി. കെ. ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വരവിനേക്കാൾ 45 ശതമാനം അധികമായി ബാബുവിന് സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി കേസെടുത്തത്.

കൊച്ചി : വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കൊല്ലം എസ്എന്‍ കോളജ് ഫണ്ട് വകമാറ്റിയ പരാതിയില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.

കേസ് ക്രൈംബ്രാഞ്ച് എസ് പി അന്വേഷിക്കണമെന്നും, അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും, കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications