Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Editorial

കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക മണ്ഡലം പേടിപ്പെടുത്തുംവിധംകലുഷിതമായിരിക്കുകയാണ്.വിദ്യാഭ്യാസം കൊണ്ടും രാഷട്രീയ പ്രബുദ്ധത കൊണ്ടും ഒന്നാമതാണെന്ന് ഞെളിഞ്ഞിരുന്ന ഇട്ടാവട്ടത്തിൽ കിടക്കുന്ന സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ഒരോന്നും പുരോഗമന ചിന്താഗതിയും,സാംസ്ക്കാരിക ഔന്നിത്യവുമുണ്ട

വർഗ്ഗീയത ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗ്ഗീയത തന്നെയാണ് . ജമ്മുവിൽ നടന്ന സംഭവം ഏറെ വേദനാജനകമാണ് പ്രതിഷേധിക്കേണ്ടതു തന്നെ,പക്ഷെ അതിനുത്തരവാദികൾ ആരാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരവെ മുൻധാരണ വെച്ച് നടത്തുന്ന പ്രതിഷേധങ്ങളും കോലാഹലങ്ങളും സംശയം ജനിപ്പിക്കുന്നതാണ്.

പെരുമ്പാവൂരിലെ ദളിത്‌ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ അവസാനം പിടികൂടി.

ഒരു ക്രൂര ബലാല്‍സംഘവും കൊലപാതകവും ഒരിക്കല്‍ക്കൂടി ഇവിടെ ജനരോഷം ഇളക്കി വിട്ടിരിക്കുകയാണ്. പതിവ് രോഷപ്രകടനം ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കെട്ടടങ്ങും .

മലയാളികള്‍ നെഞ്ചിലേറ്റിയ  ഓ എന്‍ വി  എന്ന മഹാകവി അനശ്വരതയിലേക്ക് മറയുമ്പോള്‍  മലയാള സാഹിത്യത്തിന്‍റെ മറ്റൊരു ഘട്ടമാണ് അവസാനിക്കുന്നത്.

നമ്മുടെ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളില്‍ പ്രധാനപ്പെട്ട  ഒന്നാണ് ആവിഷ്ക്കര സ്വാതന്ത്ര്യം. ഇത് നിഷേധിക്കുന്നത് കടുത്ത അവകാശലംഘനമാണെന്നതില്‍ ആര്‍ക്കും സംശയമില്ല . അടിയന്തിരാവസ്ഥക്കാലത്ത് ഇതിന്‍റെ ദുരന്തഫലം നാം അനുഭവിച്ചതുമാണ്.

ഇന്ത്യയില്‍ മുമ്പ് പലതവണ വധ ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള വിമര്‍ശനമാണ് 1993 ലെ മുംബായ് ബോംബ്‌ സ്ഫോടന കേസ്സിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യയുടെ അഗ്നി ചിറക് പൊഴിഞ്ഞു .

നാട്ടിലേതില്‍ നിന്ന് വ്യത്യസ്തമായി മുംബൈ മലയാളികള്‍ക്ക്  രാഷ്ട്രീയപരമായോ  മതപരമായോ  ജാതീയമായോ വേര്‍തിരിവില്ലാതെ സംഘടിച്ച് കലാ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടുവിട്ടവര്‍ അന്ന്  ഇവിടെ ഒന്നായിരുന്നു.

ആവശ്യത്തിന് വിദ്യാഭ്യാസവും അതിനപ്പുറം രാഷ്ട്രീയ പ്രബുദ്ധതയും നമുക്കുണ്ട്. ഇത് രണ്ടും പുരോഗതിനേടാനുള്ള അടിസ്ഥാനഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ കേരളത്തില്‍ മറിച്ചാണ് സംഭവിക്കുന്നത് എന്നത് വിരോധാഭാസമാണ്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications