Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വിഷ ജന്തുക്കളെ എടുത്ത് മടിയിൽ വെക്കുമ്പോൾ

കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക മണ്ഡലം പേടിപ്പെടുത്തുംവിധംകലുഷിതമായിരിക്കുകയാണ്.വിദ്യാഭ്യാസം കൊണ്ടും രാഷട്രീയ പ്രബുദ്ധത കൊണ്ടും ഒന്നാമതാണെന്ന് ഞെളിഞ്ഞിരുന്ന ഇട്ടാവട്ടത്തിൽ കിടക്കുന്ന സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ ഒരോന്നും പുരോഗമന ചിന്താഗതിയും,സാംസ്ക്കാരിക ഔന്നിത്യവുമുണ്ടെന്ന് അവകാശപ്പെടുന്നവരെ തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ അന്യദേശങ്ങളിൽ എന്തെങ്കിലുംകുറ്റകൃത്യങ്ങൾനടന്നാൽ അതിനെതിരെ പേനയുന്തുകയും ഗീർവാണമടിക്കുകയും ചെയ്യുന്നവർ സ്വന്തം കൺമുൻപിൽ ക്രൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങൾ കണ്ട് മനപ്പൂർവ്വം മൗനമവലംബിക്കുന്നത് കാണുമ്പോൾ മുഖത്തേക്ക് കാർക്കിച്ച്തുപ്പാനാണ് തോന്നുന്നത്.സമൂഹത്തിൽനടമാടിയിരുന്ന കൊള്ളരുതായ്മകൾക്കും ,അനീതികൾക്കുമെതിരെ മുഖം നോക്കാതെ തൂലിക ചലിപ്പിക്കുകയും ശബ്ദിക്കുകയും ചെയ്തിരുന്ന എഴുത്തുകാരും,സാംസ്ക്കാരിക നായകൻമാരും,രാഷ്ട്രീയ നേതാക്കളും ഒരു കാലത്ത് നമുക്കുണ്ടായിരുന്നു ,കാലം പുരോഗമിച്ചപ്പോൾ എഴുത്തുകാർ കൂലിക്കാരായി,സാംസ്കാരിക നായകൻമാർ മൂടുതാങ്ങികളായി,രാഷ്ട്രീയനേതാക്കൾ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ ആസ്വദിച്ചു കഴിയുന്നവരായി. ഈ അപചയമാണ്കേരളത്തിൽ ഇന്ന് നടമാടുന്ന അരാജകത്വത്തിന് കാരണമായിരിക്കുന്നത്. ഇന്നുവരെ കാണാത്ത രീതിയിൽ കേരളത്തിൽ ക്രമസമാധാനം ദുർബ്ബലമായിരിക്കുകയാണ് ഇത് ചൂണ്ടിക്കാട്ടി ജനാധിപത്യപരമായ ധർമ്മം നിർവ്വഹിക്കാൻ ഇവിടുത്തെ പ്രതിപക്ഷത്തിനും കഴിയുന്നില്ല
ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയമായ പാപ്പരത്തം കേരളത്തെഅടിമുടിഗ്രസിച്ചിരിക്കുകയാണ്.

വർഗ്ഗീയത ഭാരതത്തിൽ എക്കാലത്തുമുണ്ടായിരുന്നു , വർഗ്ഗീയതയെക്കുറിച്ച് പറയുമ്പോഴൊക്കൊ അന്യദേശങ്ങളിലേക്ക് വിരൽ ചൂണ്ടിയവർ സ്വന്തം നാട്ടിൽ ഇത് വിഷം വമിക്കും വിധം ആഴത്തിൽ വേരോടിയത് അറിയാഞ്ഞതെന്തേ?ഇത് വലിയൊരു ചോദ്യമാണ് ഇതിന് ഉത്തരം പറയേണ്ട ബാധ്യത ഇവിടെ മാറി മാറി ഭരിച്ചവർക്കുണ്ട്. കേരളത്തേക്കാൾ മുസ്ലിം ജനസംഖ്യ ഏറെ കൂടുതലുള്ള സംസ്ഥാനങ്ങൾ ഇവിടെയുണ്ട് അവിടെനിന്നൊന്നും കേരളത്തിൽ നിന്ന് ഐ എസ്സിൽ ചേരാൻ പോയത്ര യുവാക്കൾ പോയിട്ടില്ല കേരളത്തിൽ മാത്രം ഇതിനുള്ള സാഹചര്യം എങ്ങനെയുണ്ടായി? ഇതിനും ഉത്തരം പറയേണ്ടത് ഇവിടെ ഭരണം നടത്തുന്നവരാണ്.ഏതുവിധേനയും അധികാരം നേടുക എന്ന ചിന്തയും പേറി നടക്കുന്നവർ ഭരണം പിടിക്കാൻ വിഷജന്തുക്കളെ എടുത്ത് മടിയിൽ വെച്ചതിന്റെ പരിണതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത് . പട്ടിയെ വെട്ടി വെട്ടി ചേര കണ്ട് പരിശീലിച്ച കൊലയാളികൾ കൊലക്കത്തിയുമായി കേരളത്തിൽ വിഹരിക്കുന്നത് ഇവിടുത്തെ ഭരണകൂടം അറിയാഞ്ഞിട്ടല്ല പക്ഷെ പ്രതികരിക്കാൻ കഴിയാത്ത വിധം അവരുടെ കൈ അമ്മിയുടെ അടിയിലാണെന്ന സത്യം ഇവിടുത്തെ ചിന്തിക്കുന്ന ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
സർവ്വകലാശാലകളിൽ നിന്ന്
പുറത്തിറങ്ങേണ്ടത് രാഷ്ട്രത്തിന് മുതിൽക്കൂട്ടാവേണ്ട പ്രതിഭകളാണ് അല്ലാതെ രാഷ്ട്രത്തെ വെട്ടിനുറുക്കുമെന്ന് മുദ്രാവാക്യം വിളിക്കുന്ന അഭിനവ ദളിത് പ്രവർത്തകരോ
പരിസ്ഥിതി പ്രവർത്തകരോ അല്ല . വോട്ടിന് വേണ്ടി ഇത്തരക്കാരെ തൂങ്ങി നടക്കുന്നവരുംരാജ്യദ്രോഹികൾ
തന്നെയാണ്.ജനാധിപത്യമെന്നാൽ ന്യൂനപക്ഷ പ്രീണനമാണെന്ന നിങ്ങളുടെ സിദ്ധാന്തം ജനം തിരിച്ചറിയുന്നുണ്ടെന്ന് കാലം തെളിയിക്കും.

ധാബോൾക്കർ, കൽബുർഗി, ഗൗരിലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടപ്പോൾ നൂറു നാവിലൂടെ പ്രതികരിച്ചവർ ,സമൂഹത്തിന് നാളേക്ക് മുതൽക്കൂട്ടാവേണ്ടിയിരുന്ന ഒരു യുവാവ് ക്യാമ്പസ്സിൽ പിടഞ്ഞു വീണപ്പോൾ സൗകര്യപൂർവ്വം മൗനം അവലംബിക്കുന്നത് സംസ്ക്കാരിക കേരളത്തെ ഭയപ്പെടുത്തുന്നു. അഭിമന്യുവിന്റെ മരണത്തെ ഒറ്റപ്പെട്ട സംഭവമായികണ്ട്നിസ്സാരവൽക്കരിക്കുന്നവർ ഓർക്കുക നിങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ് .

എ എം ദിവാകരൻ

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications