
കൽക്കത്ത: പ്രശസ്ത ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ ( 95) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ദാദ സാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മൃണാൾ സെന്നിന് പത്മഭൂഷൺ പുരസ്കാരവും നിരവധി തവണ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻസിനിമയിൽ നവതരംഗത്തിന് തുടക്കമിട്ട മൃണാൾസെൻ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. നീൽ അക്ഷർ നീച്ചേ, ഭൂവൻ ഷോം, പഥതിക്, മൃഗയ, ഏക് ദിൻ അചാനക് എന്നിവയാണ് മൃണാൾസെന്റെ പ്രശസ്ത ചിത്രങ്ങൾ .മൃണാൾസെന്റെ നിര്യാണത്തിൽ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു