Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചുമതല കൈമാറി

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ അന്വേഷണം നേരിടുന്ന ജലന്തർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണച്ചുമതല കൈമാറി. രൂപതയിലെ മുതിർന്ന പുരോഹിതനായ ഫാ: മാത്യു കൊക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല കൈമാറിയിരിക്കുന്നത്. തന്റെ അസാന്നിദ്ധ്യത്തിൽ ഫാ: മാത്യു കൊക്കണ്ടം രൂപതയുടെ ദൈനംദിന ചുമതലകൾ നിർവ്വഹിക്കുമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ആരോപണത്തിൽ അന്വേഷണം നടത്തുന്ന സംഘം ശേഖരിച്ച തെളിവുകളിൽ വൈരുദ്ധ്യമുണ്ടെന്നും എല്ലാം ദൈവത്തിന് വിടുകയാണെന്നും പറഞ്ഞ ബിഷപ്പ് ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് മനസ്സാന്തരമുണ്ടാകാൻ പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു. സെപ്തംബർ 19 ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ പോലീസ് ബിഷപ്പിന് നോട്ടീസ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് ചുമതലകൾ കൈമാറിയിരിക്കുന്നത് അതേ സമയം വത്തിക്കാൻ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ബിഷപ്പിനെ പുറത്താക്കണമെന്നും,പണവും അധികാരവുമുപയോഗിച്ച് കേസ്സ് മായ്ച്ചു കളയാൻ ശ്രമം നടക്കുമെന്നും കാണിച്ച് കന്യാസ്ത്രീ കത്ത് നൽകി. 2014 നും 2016നും ഇടയിൽ ബിഷപ്പ് നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications