Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മഞ്ഞ ചുരിദാറിട്ട പെണ്‍കുട്ടി

വിനോദ് കുമാര്‍ ടി വി

അന്ന് ആദ്യമായാണ് അവൾ എന്റെ വീട്ടിൽ വരുന്നത്. അതിനു മുൻപേ അങ്ങനെ ഒരാളെ എനിക്ക് അറിയില്ലായിരുന്നു.  അതെ, അതു തന്നെയാണ് ശരി.. വെളുത്തു മെലിഞ്ഞ...മാൻ മിഴികളുള്ള ഒരു സുന്ദരി. കാണാൻ നല്ല ഭംഗി. എന്റെ കണ്ണുകൾ ഞാനറിയാതെ  വീണ്ടും വീണ്ടും അവളിലേക്ക്‌ തന്നെ.
 
അയ്യട……  എനിക്കെന്തു പറ്റി എന്നാലോചിക്കുമ്പോഴേക്കും കൂടെ ഉണ്ടായിരുന്ന അവരുടെ  ബന്ധു ഹലോ പറഞ്ഞു വീടിനുള്ളിലേക്ക് .വന്നു.  അവരോടു ഇരിക്കാൻ പറഞ്ഞിട്ട്  ഞാൻ അവർക്കു  കുടിക്കാൻ വെള്ളം എടുത്തു വന്നു. പിന്നെ സോഫയിൽ ഞാനും ഇരുന്നു.  അവരുമായി സംസാരം തുടങ്ങി. വീട്ടിലെയും...നാട്ടിലെയും കാര്യങ്ങൾ സംസാരിക്കുന്നതിനു മുൻപേ ആ പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചു. എന്റെ കണ്ണുകൾ അവളുടെ  കണ്ണുകളുമായി അറിയാതെ വീണ്ടും ഉടക്കി... പിന്നെയും എന്തെല്ലാമോ സംസാരിക്കുന്നതിനിടയിൽ മന:പൂർവ്വമല്ലെങ്കിലും അവളുടെ ഫോൺ നമ്പർ വാങ്ങിക്കാൻ മറന്നില്ല.
  
പിന്നീട് ഒരു ദിവസം എന്തോ അവളുടെ ഓർമ്മ വന്നു.   ഉടനെ തന്നെ, അധികം ആലോചിക്കാതെ അവൾക്കു ഫോൺ ചെയ്തു.  ആദ്യം എന്ത് പറയണം എന്ന വേവലാതി ആയിരുന്നു. പിന്നെ അവൾക്കു സംസാരിക്കാൻ വിഷമമില്ല എന്ന് മനസിലായി. തുടക്കം നന്നായില്ല. എന്നാലും കുറച്ചു കാര്യങ്ങൾ സംസാരിച്ചു. മനസിലുല്ലതെല്ലാം ഒറ്റയടിക്ക് പറഞ്ഞു തീർക്കാൻ  പറ്റിയില്ല. എങ്ങനെയുണ്ട് ജീവിതം  ? വീട്ടിലാരോക്കെയാ ? എന്നെല്ലാം ചോദിച്ചു. എല്ലാം പറഞ്ഞു ഇനി എന്ത് പറയണം എന്നാലോചിച്ചു നിൽക്കുമ്പോൾ എന്നോടും ഒരു ചോദ്യം,  " എന്തേ വിളിക്കാൻ തോന്നിയത് " ? അതിനു ഉത്തരം പറയാനുണ്ടായിരുന്നില്ല.  പിന്നെ പലപ്പോഴും  വിളിച്ചു പലതും സംസാരിച്ചു പിന്നെ പിന്നെ വിളിക്കാതെ പറ്റില്ല എന്നായി. അറിയാതെ അറിയാതെ എന്തോ ഒരു അടുപ്പം തോന്നി തുടങ്ങി..
 
അടുപ്പം  അവൾക്കും മനസിലാകുന്നുണ്ടായിരുന്നു.   ഒരു ദിവസം അവൾ അത് ചോദിക്കുക തന്നെ ചെയ്തു.  " എന്തേ ഇങ്ങനെ വിളിക്കാൻ തോന്നുന്നതെന്ന് ".  എന്ത്  പറയാനാണ് ? പറയാതിരിക്കാനും വയ്യ. മടിച്ചുമടിച്ചാണെങ്കിലും ഇയാളുടെ ശബ്ദം കേൾക്കാനാന്നെന്നു പറഞ്ഞു.  
 
" ആണോ " ?? പക്ഷെ എന്തിനാ എന്നായി. അതിനു ഉത്തരം പറയാൻ പേടി ഉണ്ടായിരുന്നെങ്കിലും പറഞ്ഞു. " ഇയാളെ എനിക്കിഷ്ടമായി "   അതു കൊണ്ടാണെന്ന്.
 
വഴക്ക് പറയും എന്നാണ് കരുതിയത്‌. ഞാനാകെ വിയർത്തിരിക്കുകയായിരുന്നു. എന്താ മറുപടി എന്നറിയില്ലല്ലോ.  പക്ഷെ ഭാഗ്യം. എന്റെ ദൈവങ്ങൾ എന്നെ കാത്തു. എന്ന് തോന്നുന്നു  അവൾ ഒന്നും പറഞ്ഞില്ല. ഇഷ്ടമാണെന്നും അല്ലെന്നും. അവൾ അതിനും മൌനാനുവാദം തന്നുവോ  ? അറിയില്ല...
 
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.   ഫോൺവിളി ഇടയ്ക്കിടെ നടക്കുന്നുണ്ടായിരുന്നു. പലതും സംസാരിച്ചു. പക്ഷെ സങ്കടങ്ങൾ പറയാൻ അവൾ തയ്യാറല്ലായിരുന്നു.  എന്നാലും എനിക്ക് അവളുടെ വിഷമങ്ങൾ മനസിലാകുന്നുണ്ടായിരുന്നു. പലപ്പോഴായി സംസാരിച്ചപ്പോൾ അവൾ വേറെ അല്ല എന്റേത് മാത്രമാണെന്ന് പോലും എനിക്ക് തോന്നിത്തുടങ്ങി.   മനസിൽ ആശയുടെ കൂടാരം പണിയാൻ എന്റെ ഹൃദയം തുടിച്ചു. മെല്ലെ മെല്ലെ എന്റെ മനസ്സിൽ അവളോടുള്ള പ്രേമത്തിന്റെ വിത്ത് മുളച്ചു, മുളപൊട്ടി അത് ചെടിയായി, മരമായി വളരാൻ തുടങ്ങി.  അവളും അത് അറിയുന്നുണ്ടയിരുന്നുവോ ? അറിയില്ല.  അന്ന് ഒരു ദിവസം ഒരു ഫങ്ങ്ഷനിൽ വച്ചായിരുന്നു...അവളെ ഞാൻ ശരിക്കും നോക്കിയത്. .എന്റെ മനസിലെ മോഹം പിന്നെയും വിരിഞ്ഞത്. അന്ന് ഞാൻ അവളെ കൂടുതൽ ശ്രദ്ധിച്ചുവോ ? ശ്രദ്ധിച്ചു എന്നാണ് അവൾ എന്നോട് പറഞ്ഞത്.  അത് അവരുടെ കൂട്ടുകാരി അവളോട്‌ ചോദിച്ചു എന്നും. അത് കൊണ്ട് ഇനിമേലിൽ അങ്ങനെ നോക്കരുതെന്നും. പക്ഷെ .അന്ന് ഞാൻ കുറച്ചു  ധൈര്യം സംഭരിച്ചു അവളോട്‌ മനസ് തുറന്നു പറഞ്ഞു. എനിക്കിയാളെ ഒരുപാട് ഇഷ്ടമാണെന്നും .സംസാരിക്കാതിരിക്കാൻ പറ്റില്ല എന്നും മറ്റും.  ഇനിയും വിളിക്കും, മറ്റുള്ളവർ കാണാതെയിരിക്കാൻ ശ്രദ്ധിക്കാം എന്നും.. അതിനു മറുപടിയായി, അവൾക്കു അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നും മറ്റൊന്നും ചിന്തിട്ടില്ലെന്നും അങ്ങനെ ചിന്തിക്കാനുള്ള അവസ്ഥയിലല്ല അവൾ എന്നും പറഞ്ഞു.. പക്ഷെ എന്റെ മനസ്സിൽ ആശയുടെ വേലിയേറ്റം നടക്കുകയായിരുന്നു. ഒന്ന് സംസാരിക്കാതെ, കാണാതെ പറ്റില്ല എന്ന  അവസ്ഥ. അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നാലോചിച്ചു. ഒന്നും ശരിയായി പറയാൻ പറ്റിയില്ല.  ചെറുതിലെ ഉള്ള ഒരുതരം അപകർഷതാ  ബോധം.   എന്ത് ചെയ്യാനാണ്. പിന്നെയും പലപ്പോഴും വിളിച്ചു...സംസാരിച്ചു പക്ഷെ എന്തോ ഒരകലം അവൾ പാലിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി. പിന്നീടു ഒരു ദിവസം വിളിച്ചപ്പോൾ അത് തുറന്നു ചോദിച്ചു. ഞാൻ പലപ്പോഴും വിളിക്കുമ്പോൾ അവൾക്കിഷ്ടമാവുന്നില്ല എന്നും അത്തരത്തിൽ ഒരു ബന്ധം അവൾക്ക് പറ്റില്ല എന്നും പറഞ്ഞു.  .പക്ഷെ എന്റെ മനസ്സിൽ അവളെക്കുറിച്ചുള്ള ചിന്തമാത്രമേ ഉള്ളൂ എന്ന കാര്യം അവളെ പറഞ്ഞു മനസിലാക്കാൻ എനിക്ക് പറ്റിയില്ല.
 
പിന്നെ പലപ്പോഴും വിളിച്ചാൽ  ഫോൺ എടുക്കാൻ അവൾ താൽപര്യം കാണിക്കാറില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ വീണ്ടും വീണ്ടും ഫോൺവിളിച്ചിട്ടുണ്ട്.  അതിനു അവൾ കണ്ട കാരണം, ഞാൻ എന്തോ അധികാരസ്വരം കാണിക്കുന്നു എന്നാണ്.  പക്ഷെ അവള്ക്കരിയില്ലല്ലോ പ്രേമിക്കുന്നവന്റെ അവസ്ഥ. അപ്പോൾ എന്റെ അവസ്ഥ പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്. ടെംമ്പറേച്ചർ നൂറു ഡിഗ്രിയിൽ കൂടുതൽ. ഹൈ ബി.പി ലെവൽ. അവൾ എന്ത് പറയും എന്ന ചിന്ത.  അവളെ പിണക്കാൻ പറ്റില്ലല്ലോ. അതല്ല, അവൾ പിണങ്ങിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല എന്നതാണ് സത്യം. അത്രമാത്രം അവളെ എനിക്കിഷ്ടമാണ്. ഇതെല്ലം എങ്ങനെ പറയും ? അവൾ സംസരിച്ചാലല്ലേ എല്ലാം തുറന്നു പറയാൻ പറ്റൂ ? അഥവാ ഫോണ്‍ എടുത്താലോ.  ".ങ്ങാ  എന്താണ് ?   പറയൂ " എന്നാവും പറയുക.    ഞാൻ എന്തെങ്കിലും പറയും. വേറെ എന്താണ്.  എന്ന ചോദ്യത്തിനു  ഞാൻ കാത്തിരിക്കും.   അവൾ അങ്ങനെ ചോദിച്ചാൽ...ഒരു പാട് പറയാനുണ്ട്‌ എന്നാവും എന്റെ ഉത്തരം.  അപ്പോഴേക്കും അവൾ വേറെ കുറെ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങും.  അതോർത്തു ദേഷ്യം തോന്നും .പിന്നെ അത് ന്യായീകരിക്കാനാവും എന്റെ  ശ്രമം..
 
അവസാനമായി 2013 ജൂണ്‍ 13 )o  തീയതി ഞാൻ വിളിച്ചപ്പോൾ അവൾ എന്തോ ഭയങ്കര ദേഷ്യത്തിലായിരുന്നു എന്നു തോന്നുന്നു. അവളുടെ സ്വരം വളരെ കടുത്തതായിരുന്നു. ഇനി വിളിച്ചാൽ അവളുടെ വീട്ടുകാരോടും എന്റെ വീട്ടുകാരോടുംപറയും എന്നാണു പറഞ്ഞത്. അതിനുശേഷം ഈ ദിവസംവരെ ഞാൻ അവളെ വിളിച്ചിട്ടില്ല. അവൾ പറയും എന്നുള്ള പേടി കൊണ്ടല്ല, അങ്ങനെ ഒരു പേടി ഉണ്ടായിരുന്നെങ്കിൽ ഞാൻ അവളെ സ്നേഹിക്കാൻ ഒരുങ്ങുകയില്ലായിരുന്നല്ലോ. അവളെ വിളിക്കാത്തതിന് കാരണം, അവൾ മനസ്സിൽ എവിടെയോ എന്നിൽ നിന്നും അകന്നു നില്ക്കാൻ ആഗ്രഹിക്കുന്നു എന്നു എനിക്ക് തോന്നിയത് കൊണ്ടാണ്. അവളുടെ പേടി മാത്രമാണത്..  ഒരു കാര്യം പറയാൻ മറന്നു...ഞങ്ങൾ തമ്മിൽ പത്തിൽ ഒൻപതു പൊരുത്തം ഉണ്ട്.  രണ്ടു പേരുടേയും അവസ്ഥ. രണ്ടു പേരുടേയും ഇഷ്ടങ്ങൾ. രണ്ടു പേരുടെയും പലകാര്യങ്ങളിലും ഉള്ള ചേർച്ച. എല്ലാം. എല്ലാം.. പക്ഷേ പൊരുത്തമില്ലാത്ത ഒരു കാര്യം മാത്രം. .അത് അവൾക്കു എന്നോട് ഒരിക്കലും പ്രണയം എന്ന വികാരം തോന്നിയിട്ടില്ല എന്നതാണ്.   അവളെ ഞാൻ ഒരുപാടു ഒരുപാടു ഒരുപാടു സ്നേഹിക്കുന്നുണ്ട് എന്ന് അവൾക്കു നന്നായി അറിയാം. ഒരു പക്ഷേ ഞാനും ഇപ്പോഴാണ്‌ അവളോടുള്ള എന്റെ പ്രേമം എത്രത്തോളം സത്യമാണെന്നു മനസിലാക്കിയത്.  കഴിഞ്ഞ കുറേ മാസങ്ങളായി  ഞാൻ അനുഭവിക്കുന്ന ഹൃദയ വേദന. അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications