Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലേഡീസ് ബാര്‍

കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍

ഇത്  എന്റെമാത്രമല്ല,  എന്നേപ്പോലെ ചെറിയ ജോലിയും വലിയ മോഹങ്ങളുമായി ജീവിക്കുന്ന ഒട്ടനേകംപേരുടെ കഥയാണ്. അവരുടെ പച്ചയായ ജീവിതത്തിലെ ഒരു ഏട്.
സാമുവല്‍ എന്ന എന്റെ ഗുരുവിനെനിങ്ങളറിയോ ?  നിങ്ങളെങ്ങനെ അറിയാന്‍ ! പുള്ളിയെ കണ്ടാല്‍ വലിയ പാവത്തെ പോലെ തൊന്നും. പക്ഷെ ആള് ഒരു ഉശിരനാണ്. ഞാന്‍  ജോലി ചെയ്തിരുന്ന  ദാദറിലെ 'പളനിയാണ്ടവന്‍' മെസ്സില്‍ അയാള്‍ ജോലി  എടുത്തുകൊണ്ടിരിന്നു. നാട്ടീന്ന് ബോംമ്പേല് എത്തിയ അന്ന് തുടങ്ങി ആളെ ഞാനറിയും. ഏതായാലും ഈ കഥ അവിടെനിന്നും തുടങ്ങാം.
നാട്ടില്‍നിന്ന് വണ്ടി കയറി കുര്‍ളയില്‍ എത്തിയപ്പോള്‍ അതിശയിച്ചു. ഒരു വലിയ തീവണ്ടിനിലയം! എറണാകുളത്തെ സ്റ്റേഷനില്‍ തീവണ്ടി കേറാന്‍ ചെന്നപ്പോള്‍ മുതല്‍ മൂക്കില് അരിച്ചെത്തിയ ഒരു മണം ഉണ്ടായിരുന്നു. വണ്ടിയിലും ചെറിയ തോതില്‍ അതേ മണം.  ഇവിടെ എത്തിയപ്പോള്‍ അത് കലശലായി. പിന്നീട് സാമുവലാണ് പറഞ്ഞുതന്നത് അതാണ് പ്രവാസത്തിന്റെ മണം എന്ന്.
തീവണ്ടിയില് നല്ല തിരക്കായിരുന്നു. എന്റെ പെട്ടിയും ചാക്കും സഞ്ചിയും ഒക്കെ ഒരുതരത്തില്‍ പലയിടത്തായി ഒതുക്കിവച്ചു. അണ്‍ റിസര്‍വ്ഡില്‍ തിരക്കുണ്ടായിരിക്കും എന്ന് മാമന്‍ പറഞ്ഞപ്പോള്‍ ഇത്രേം കരുതിയില്ല. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും അത് കൂടിക്കൂടി വന്നു. എന്റെ ചാക്ക്‌കെട്ടൊക്കെ യാത്രക്കാര്‍ ഇരിപ്പിടമാക്കി. എനിക്കൊപ്പം നാട്ടീന്ന് വന്ന തേങ്ങേം മരച്ചിനീമൊക്കെ ഉടനീളം പലവിധം പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.  കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ തീവണ്ടിയില്‍ കയറുന്നോ എന്നു തോന്നിപ്പോയി. നിലത്തും നടവഴീലും എന്നുവേണ്ട കക്കൂസ്സിന്റെ വാതിലിലെ ഇത്തിരി സ്ഥലത്തുവരെ ജനം !  
ഏതോ മയക്കത്തിന്റെയും തളര്‍ച്ചയുടെയും ഒടുവില്‍ തീവണ്ടി കാതങ്ങള്‍ താണ്ടി എന്നെ ബോംമ്പെയില്‍ എത്തിച്ചു. അത് ഓടിത്തളര്‍ന്ന് കിതച്ച് നിന്നപ്പോള്‍ ഞാന്‍ തിരക്കിലൂടെ നൂണ്ട്  പുറത്തിറങ്ങി. ചുമട്ടുകാരൊന്നും അങ്ങോട്ട് അടുക്കുന്നില്ല. എല്ലാവരും റിസര്‍വേഷന്‍ ബോഗികളുടെ മുന്നിലാണ് തിരക്കുന്നത്. ആളൊഴിഞ്ഞപ്പൊള്‍ സീറ്റിന്റെ ഇടയില്‍ കിടന്ന എന്റെ സാമാനങ്ങളെ ഞാന്‍ നിസ്സഹായനായി നോക്കി. സ്റ്റേഷനില്‍ മാമന്‍ കാത്തുനില്‍ക്കാമെന്ന് പറഞ്ഞതാണ്. പക്ഷെ ആരേം കണ്ടില്ല. നാട്ടീന്ന് കൊണ്ടുവന്ന വല്യ ചാക്കും കാര്‍ട്ടണ്‍ പെട്ടീമൊക്കെ ഒറ്റക്ക് എങ്ങനെ പൊക്കും ? മാമന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പേപ്പറില് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഞാനാണെങ്കില് എന്റെ പഴയ മൊബൈല്‍ ഫോണ്‍ മുന്നൂറ് രൂപക്ക് വിറ്റിട്ടാണല്ലൊ പോന്നത് !  തീവണ്ടിയുടെ വാതിക്കല്‍ നിന്ന് അടുത്തെവിടെങ്കിലും ഫോണ്‍ബൂത്ത് ഉയണ്ടൊ എന്ന് നോക്കി..
അപ്പോള്‍ ആരോ എന്നെ പുറകീന്ന് തട്ടിവിളിച്ചു. മാമന്‍ ആയിരിക്കും എന്ന് കരുതി വെട്ടിത്തിരിഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടി. ഒരു പോലീസുകാരന്‍. ഹിന്ദിയില്‍ എന്തോ ചോദിക്കുന്നു. യാത്ര തീരുമാനിച്ച അന്നുതന്നെ ഒരു ഹിന്ദി മലയാളം ഭാഷാസഹായി കടംവാങ്ങി പഠനം തുടങ്ങിയിട്ടും എന്റെ ഹിന്ദി പഴയ യു പി സ്‌ക്കൂളിലെയത്രയെ ഉണ്ടായിരുന്നൊള്ളൂ. ഭാഷ മനസ്സിലായില്ല എങ്കിലും എനിക്ക് കാര്യം മനസ്സിലായി. എന്റെ വലിയ ചാക്കിലും പെട്ടീലും എന്താന്നാണ് ലാത്തികൊണ്ട് അതിലൊക്കെ കുത്തിക്കൊണ്ട്  ചോദ്യം . അന്നേരമാണ് ഒരാള്‍ ഞങ്ങളുടെ ഇടയില്‍ കടന്നുവന്നത്. അയാള്‍ ഉഗ്രന്‍ ഹിന്ദിയില് പോലീസുകാരനോട് എന്തൊക്കെയോ തട്ടുന്നു. എന്നിട്ട് എന്നോട് ചാക്കിലെന്താണ് എന്ന് സ്‌നേഹം തഴുകിയ മലയാളത്തില്‍ ഒരു  ചോദ്യം. മരച്ചീനീം മറ്റുമാണ് എന്ന് ഞാന്‍ സങ്കോചത്തോടെ പറഞ്ഞു. അയാള്‍ കാര്യം പോലീസുകാരനെ ധരിപ്പിച്ചു കാണും.  ചാക്കഴിച്ചുനോക്കാതെ പോലീസുകാരന്‍ തലകുലുക്കിക്കൊണ്ട് വേറൊരാളുടെ പുറകേ പോയി.
''ബോമ്പേല് ആദ്യാണോ ? '' അയാള്‍  ചോദിച്ചു. ഇവിടെ മലയാളികളും തമിഴന്മാരുമൊക്കെ ആളെ പറ്റിക്കുന്നവരാണെന്നും അതിനാല്‍ യാത്രയില്‍ ആരുമായിട്ടും കൂട്ടുകൂടരുത് എന്നും മാമന്‍ പലവട്ടം പറഞ്ഞത് ഓര്‍ത്തു.
എങ്കിലും പോലീസില്‍ നിന്നും രക്ഷിച്ച  ദൈവദൂതന്‍ ആണയാള്‍. ഞാന്‍ കാര്യം പറഞ്ഞു. അയാളും ആന്റോപ്പ് ഹില്ലിലേക്കാണത്രേ ! അയാള്‍ മാമന്റെ നമ്പര്‍ വിളിക്കുവാന്‍ മൊബൈല്‍ ഫോണ്‍ എനിക്ക് നീട്ടി.  മാമനെലൈനില്‍ കിട്ടി. സ്റ്റേഷന്റെ വെളിയില്‍ എത്തി നില്‍ക്കുവാന്‍ അപ്പോള്‍ എനിക്ക് കല്‍പ്പന വന്നു. അയാള്‍ എന്റെ സാമഗ്രികള്‍ അവിടെവരെ എത്തിക്കുവാനും ഒരുകൈ സഹായം നല്‍കി. മാമന്‍ എത്തുംവരെ എങ്ങും പോകാതെ അവിടെ നില്‍ക്കുവാന്‍ എനിക്ക് ഉപദേശവും നല്‍കിയിട്ടാണ് അയാള്‍ സ്ഥലം വിട്ടത്. 'നല്ല മനുഷ്യന്‍' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതിനിടെ  ഊഴംവച്ച് എന്നെ  വളഞ്ഞുകൊണ്ടിരുന്ന  ടാക്‌സി ഡ്രൈവര്‍മാര്‍ കാര്യമില്ല എന്നറിഞ്ഞാകണം, എന്നെ  ഉപേക്ഷിച്ച് മറ്റ് ഇരകള്‍ക്കുവേണ്ടി പോയി. അവിടെ തനിച്ചുനില്‍ക്കവെ ഞാന്‍ ആ അത്ഭുതനഗരം കണ്ണുമിഴിച്ച് നോക്കി. ഇനി എന്റെ പോറ്റമ്മ ആകേണ്ട മഹാനഗരം.
പൊടി ഉയരുന്ന വഴികളില്‍ എന്തിനോ വേണ്ടി തിരക്കിട്ട് നീങ്ങുന്ന മനുഷ്യര്‍. ആണും പെണ്ണുമായി കുട്ടികള്‍, യുവാക്കള്‍, വൃദ്ധന്മാര്‍ ... എല്ലാവരും ഓടുകയാണ്. എന്തിന് എന്ന് ചോദിച്ചാല്‍ ഏവര്‍ക്കും ഒരേ ഉത്തരം ആയിരിക്കും. 'ജീവിക്കുവാന്‍...' എന്ന്.   കാത്തുനില്‍ക്കവെ എനിക്ക് ഉറക്കം തോന്നി. പൊടുന്നനെ ചുറ്റുവട്ടത്തെ  ആള്‍ക്കൂട്ടത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് മാമന്‍  മുന്നില്‍ എത്തി. മാമന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതുകണ്ടു.
മാമന്റെ വീട്ടില്‍ ഭാര്യയും  ഇരുപതിലെത്താറായ ഒരു മകളും ഉണ്ടായിരുന്നു. എന്റെ മുറപ്പെണ്ണ്. മാമനെ കൂടാതെ മാമിയും മകളുമൊക്കെ  ജോലി ചെയ്തിരുന്നു. ബോംമ്പെയില്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്ന് അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത്.  പിന്നെ രണ്ടുമുറി മാത്രമുള്ള അതേ വീട്ടില്‍ മറ്റൊരു മൂന്നംഗ കുടുംബവും! കുളിമുറിയും  കക്കൂസും ചേര്‍ന്ന ഭാഗം മുന്‍മുറിയേയും പിന്‍മുറിയേയും രണ്ടായി വിഭജിക്കുന്നു. ഉള്ളിലെ മുറിയാണ് മാമനും കുടുബവും ഉപയോഗിച്ചിരുന്നത്. പുറത്തെ മുറിയില്‍ താമസിക്കുന്നത് മറാത്തികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചു സമാധാനം തോന്നി. ഒന്നുമില്ലെങ്കിലും ഞങ്ങടെ മലയാള വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് മനസ്സിലാകില്ലല്ലോ ?
മാമി  എന്റെ കൈയില്‍ നിന്നും  ചാക്കും ബോക്‌സും ഏറ്റുവാങ്ങി.. അവര്‍ കാഴ്ചയില്‍  ചെറുപ്പം. വണ്ണം കുറഞ്ഞ്  ഷെയ്‌പ്പൊത്ത ശരീരം . കണ്ടാല്‍ ഇന്ദിരേടെ ചേച്ചി എന്നേ പറയൂ.  ''എന്തിനാ ഇത്രേം സാധനോക്കെ ചൊമന്നോണ്ടു വന്നത്... വല്യ ബുദ്ധിമുട്ടായില്ലേ.. ''  എന്ന് പറഞ്ഞ  മാമിയോട് ഞാന്‍ വിനീതനായി- '' ഓ... കൊഴപ്പോന്നുമില്ലാരുന്നു. '' മാമി ഒരു ഗ്‌ളാസ്സ് ചായ കൊണ്ടുതന്നു.  ഭാവിയില്‍ എന്റെ ഭാര്യ ആകേണ്ട ഇന്ദിര അമ്മയുടെ പുറകില്‍നിന്ന്  എന്നെ നോക്കി ചിരിച്ചു. പണ്ട് നാട്ടില്‍ വച്ചുകണ്ട ഇന്ദിര വളര്‍ന്ന് വലിയ പെണ്ണായിരിക്കുന്നു !
മാമന്‍  ഇടയ്ക്ക് വല്ലപ്പോഴും ഒറ്റയ്ക്ക് നാട്ടില്‍ പ്രത്യക്ഷപ്പെടും. പണ്ടെപ്പോഴൊ  കുടുംബസമേതം  നാട്ടില്‍ വന്നതാണ്.  അന്ന്  ഇന്ദിര എന്ന കൊച്ചുകുട്ടിയോട് കടുത്ത ബഹുമാനം തോന്നിയിരുന്നു. ബോംമ്പെ പട്ടണത്തില്‍ പഠിച്ചവള്‍! ഇംഗ്‌ളീഷും ഹിന്ദീമൊക്ക  പറയുന്നവള്‍ ! പക്ഷെ ഇവിടെ കണ്ടപ്പോള്‍ സഹതാപം തോന്നി. കഷ്ടം! മുതിര്‍ന്ന പെണ്ണായിട്ടും തുണി മാറാന്‍ കൂടി ഒരു മുറിയില്ല. ആകെ ഉള്ള മറ കുളിമുറി തന്നെ.  'പ്രൈവസി' എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെ എന്ന് എനിക്കുറപ്പായത് ആ സമയത്താണ്.  നാട്ടിലെ തോട്ടിന്‍കരയില്‍ കൂടി ഒരു ലുങ്കിമറയിലോ അല്ലെങ്കില്‍ കമൂണിസ്റ്റ് പച്ചയുടെ മറവിലൊ പ്രൈവസി ധാരാളമായി ലഭിച്ചിരുന്നല്ലൊ ?
 മറ്റൊരു പ്രശ്‌നം കുളിമുറിയിലെ ചിട്ടകളാണ്. അതില്‍ ഉണ്ടായിരുന്ന വലിയ ഡ്രമ്മില്‍ രാവിലെ മാത്രം കുറച്ചുനേരം പൈപ്പില്‍ നിന്ന് വെള്ളം നിറയുമായിരുന്നു. അതേസമയം തന്നെ എല്ലാ അംഗങ്ങളും കുളിയും നനയുമെല്ലാം തീര്‍ക്കണം എന്ന് ഒരു അലിഖിതനിയമം അവിടെ നിലനിന്നിരുന്നു. അല്ലാത്തപക്ഷം ഡ്രമ്മിലെ ആകെ വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നും അത് ആ ദിവസത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കുമെന്നും രാജമാമി ആദ്യമേതന്നെ  എനിക്ക് വിവരിച്ചുതന്നിരുന്നു.
 ഇത് എല്ലാവരുടെയും കുളിയുടെ സമയത്തെ ക്രമപ്പെടുത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും അത്യാവശ്യം കുളിച്ചിറങ്ങേണ്ട സമയം മാത്രമെ ലഭിച്ചിരുന്നൊള്ളു. ഇത് എനിക്ക് പിന്നീടുള്ള നഗരജീവിതത്തില്‍ മറ്റൊരു വലിയ പ്രശ്‌നം ഉണ്ടാക്കിയിരുന്നു.  ഓരോവട്ടവും രാവിലെ കുളിമുറിയുടെ അകത്തെ കൊളുത്തുകളില്‍ തൂങ്ങിയും പ്‌ളാസ്റ്റിക്ക് ബക്കറ്റുകളില്‍ പാതി മുങ്ങിയും  കിടക്കാറുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ കാഴ്ച എനിക്ക്  ലൈഗീക  ഉദ്ദീപകമായി. പക്ഷെ കുളിമുറിയില്‍ അല്പം വൈകിയാല്‍ പുറത്തുനിന്ന് കതവില്‍  തട്ടുകളും മുട്ടുകളും വിളികളും തുടങ്ങുമായിരുന്നു. 
എങ്കിലും ഓരോ അടിവസ്ത്രങ്ങളും ആരുടേതാണ് എന്ന് നിരീക്ഷിച്ച് കണ്ടുപിടിക്കുക എന്ന വിനോദത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു. മുന്‍മുറിയിലെ മറാത്തി കുടുംബത്തിലെ ഏകദേശം മുപ്പത് വയസ്സുതോന്നുന്ന  സ്ത്രീ സുന്ദരിയായിരുന്നു. പക്ഷെ അവരുടെ അടിവസ്ത്രങ്ങള്‍ എല്ലാം പഴയതും ചിലയിടങ്ങളില്‍ സുഷിരങ്ങള്‍ ഉള്ളതുമായിരുന്നു എന്ന് ഞാന്‍ നിരീക്ഷിച്ചെടുത്തു. എന്നാല്‍ എന്റെ മുറപ്പെണ്ണ് ഇന്ദിര  മേലുടുപ്പുകള്‍ പോലെതന്നെ  കിന്നരിവെച്ചതും ഭംഗിയുള്ളതുമായ അടിയുടുപ്പുകളാണ് എപ്പോഴും അണിയാറുള്ളത്. കൂട്ടത്തില്‍ കുറ്റബോധത്തോടെ പറയട്ടെ, രാജമാമിയുടെ  വസ്ത്രങ്ങള്‍ എന്നെ  ആകര്‍ഷിച്ചിരുന്നു. അവര്‍ നാല്‍പ്പത്തഞ്ച് പിന്നിട്ടെങ്കിലും ചെറുപ്പക്കാരികളുടെ തരം അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നുകണ്ട് ഞാന്‍ അമ്പരന്നു.
അവിടെ എത്തി മൂന്നാംദിവസം മാമന്റെ ഫോണില്‍ എനിക്കൊരു വിളി വന്നു.  മാമന്‍ ഫോണ്‍ എന്റെ നേര്‍ക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു-''ഇന്നാടാ ബാലാ.. ..നെനക്കാ.. ദാദറീന്നാരോ ആണ്.... '' ബോമ്പേന്ന് എന്നെ ആര് വിളിക്കാന്‍ ! ഞാന്‍ ആശയക്കുഴപ്പത്തോടെ മെല്ലെ ആ ചെറിയ യന്ത്രം ചെവിയോട് ചേര്‍ത്തു.
 ''എന്നെ മനസ്സിലായില്ലെ ? ഇത് ഞാനാ.... സാമുവല്‍. കഴിഞ്ഞ ദെവസം കുര്‍ള സ്റ്റേഷനില്‍ വച്ച് നമ്മള് പരിചയപ്പെട്ടില്ലേ ? ''
എനിക്ക് ആളെ അപ്പോള്‍ മനസ്സിലായി. പേര് ഞാന്‍ ചോദിച്ചില്ലായിരുന്നല്ലൊ ? .
''എന്താ ജോലിവല്ലോം ശരിയായൊ ? '' അയാള്‍ ചോദിച്ചു. ഞാന്‍ മാമനെനോക്കി. മാമന്‍ ഞങ്ങടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കുന്നു. ഞാന്‍  'ഒന്നും ശരിയായില്ല' എന്ന് മെല്ലെ പറഞ്ഞു. 
''ഞാനിവിടെ ഒരു മെസ്സില്‍ ജോലിയെടുക്കുവാണ്. ദാദറില്‍. ഇവിടെ  പണിക്ക് ആളുവേണം. എടുത്തുകൊടുക്കണ പണിയാണ്. പിന്നെ ചില്ലറ ക്‌ളീനിങ്.. പോരുന്നോ?''
ഞാന്‍ ഒന്നും മിണ്ടാതെ മാമനെനോക്കി. അങ്ങേര് പുകയില ചുണ്ണാമ്പുകൂട്ടി ഞെരടുന്ന ജോലിയില്‍ മുഴുകിയിരിക്കുവാരുന്നു.
'' ആഴ്ചയില്‍ ആയിരം രൂപ തരും. ഇത് ഇപ്പോ ഒട്ടും കൊറവല്ല.  മറുപടി ഏതായാലും വൈകിട്ട് ഈ നമ്പരില്‍ വിളിച്ച് പറയണം.'' സാമുവല്‍ ഒരിക്കല്‍ക്കൂടി മൊബൈല്‍നമ്പര്‍ പറഞ്ഞു. ഞാനത് ഒരു വാരികയുടെ കവര്‍പേജില്‍ കുറിച്ചിട്ടു.
മാമന്‍ കാര്യങ്ങള്‍ കേട്ടിട്ട് അല്പസമയം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു: ''ഞാന്‍ പറഞ്ഞുവച്ച പണി ശരിയാവാന്‍ കൊറച്ചു ദെവസം എടുക്കും. അതുവരെ എന്ന് കരുതിയാല്‍ മതി. പിന്നെ ഹിന്ദീം പഠിക്കാല്ലൊ ..''

ഞാന്‍ നാട്ടില്‍ പല പണിയും ചെയ്തിട്ടുണ്ട്. തടിപ്പണി.. പൊടിമില്ല്.. വാര്‍പ്പുപണി.. തുടങ്ങി എന്തെല്ലാം ! ഹോട്ടല്‍പ്പണി ഇതുവരെ ചെയ്തിട്ടില്ല. ഈ മെസ്സിലെ ജോലീന്ന് പറഞ്ഞാല്‍ ശരിക്കും  ഹോട്ടല്‍പണി ആണല്ലൊ ?  അതിന് ഒരു വെയ്റ്റ് ഇല്ലല്ലൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല.  തന്നെയുമല്ല, മാമന്‍ പറഞ്ഞുവെച്ച പണി ആകുംവരെ എനിക്ക് സമയം കളയുവാന്‍ ധാരാളം സാമഗ്രികള്‍ ആ ചുറ്റുവട്ട ത്തുതന്നെ ഉണ്ടാരുന്നു. കഴിഞ്ഞുപോയ ഒറ്റദിവസം കൊണ്ട് ഞാന്‍ എന്റെ മുന്നോട്ടൊള്ള  ബോംമ്പെ ജീവിതത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ പ്‌ളാനാക്കിയിരുന്നു. ഇന്ദിരയോട് തോന്നിയ പ്രണയമായിരുന്നില്ല അതില്‍ പ്രധാനം . മറിച്ച് അടുത്ത മുറിയിലെ  മറാത്തിചേച്ചിയായിരുന്നു മനസ്സില്‍. സുനന്ദ എന്നായിരുന്നു അവരുടെ  പേര്. എന്നേപോലുള്ള ചെറുപ്പക്കാരുടെ മനസ്സിനെ വലിച്ചെടുക്കാന്‍ പോന്ന എന്തോ ഒന്ന് അവരില്‍ ഉണ്ടാരുന്നു. അവരുടെ ഭര്‍ത്താവ് രാവിലെ നേരത്തെ പോകുകയും രാത്രി വൈകിമാത്രം തിരികെ എത്തുകയും ചെയ്തിരുന്ന ഒരാളായിരുന്നു. പുത്രന്‍ ഒരു സ്‌കൂള്‍ക്കുട്ടി വിളഞ്ഞ വിത്താണെങ്കിലും സ്‌കൂളും ടൂഷനുമൊക്കെയായി പകല്‍സമയം മുഴുവന്‍ അവന്‍ അവിടെ ഉണ്ടായിരിക്കില്ല എന്നത് എന്റെ മനസ്സിന്  സമാധാനം നല്‍കി. ഇന്ദിര രാവിലെ തീവണ്ടി പിടിക്കാനുള്ള ധൃതിയില്‍ ഉടുത്തൊരുങ്ങി ഇറങ്ങി ഓടും. ആ ബഹളത്തിനിടെ പത്തുവട്ടം അവള്‍ എന്നെ തട്ടുകേം മുട്ടുകേം ചെയ്‌തെങ്കിലും എനിക്ക് അത്ര ആവേശം തോന്നിയില്ല. മാമി വളരെ വൈകിയാണ് ജോലിക്കിറങ്ങുന്നത്. പിന്നെ രാത്രിയിലെ വരൂ. നിറമുള്ള ചുരിദാറും ഇട്ട്  മുഖം മുഴുവന്‍ പൗഡറും പൂശി കിന്നരിവെച്ച ഒരു ഹാന്‍ഡ്ബാഗും തൂക്കി അവര്‍  ഇറങ്ങി പോകുന്നത് കാണാന്‍ കൗതുകം തോന്നി. ഇറങ്ങുന്നതിന് മുന്‍പ്  'ഉച്ചഭക്ഷണം സുനന്ദ വിളമ്പിത്തരും' എന്ന്  എന്നോട് പറഞ്ഞിട്ട് മാമി സുനന്ദക്ക് അവളുടെ ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അന്ന് ഓരോ വട്ടവും ഞാന്‍ മുന്‍മുറിയിലൂടെ അകത്തും പുറത്തും നടന്നപ്പോള്‍ സുനന്ദ പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നെ നേരിട്ടു. ഉച്ചയായപ്പോള്‍ അതേ മുഖത്തോടെ ഭക്ഷണം വിളമ്പിത്തന്നു. ഇടയ്ക്കിടെ അവര്‍ എന്തൊക്കെയൊ പറഞ്ഞു ചിരിച്ചു. ഞാന്‍ മുറിഹിന്ദിയില്‍ മറുപടി പറഞ്ഞപ്പോള്‍ അവര്‍ പിന്നെയും ചിരിക്കുന്നു. എനിക്ക് സുഖമുള്ള പിരിമുറുക്കം തോന്നി.
അന്ന് ഉച്ചയ്ക്ക് ടെലിവിഷനില്‍ ഞാന്‍ ഓരോ ചാനലുകളായി തെരഞ്ഞു. ഇംഗ്‌ളീഷ് സിനിമകളിലെ മസാല രംഗങ്ങള്‍ക്കായി. പക്ഷെ ഇത്തരം അവശ്യഘട്ടങ്ങളില്‍ ചാനലുകള്‍ വളരെ ഡീസന്റായ കാഴ്ചകളായിരിക്കും കാട്ടുക.
ആ പകലില്‍ ഞാന്‍ ഒന്നു തീരുമാനിച്ചു. എത്രയും വേഗം ഭാഷ പഠിക്കണമെന്ന്. സുനന്ദയോട് ജോലി കിട്ടുംവരെയുള്ള പകലുകളില്‍ എങ്ങനെ മേളിക്കണം എന്നെല്ലാം അന്ന് മുഴുവന്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. മാമന്‍ ശരിയാക്കുന്ന ജോലി നീണ്ടുപോകുന്തോറും എന്റെ മോഹങ്ങള്‍ നിറവേറ്റുവാന്‍ കൂടുതല്‍ സാഹചര്യവും ലഭിക്കുമല്ലൊ? ഈ ഹോട്ടല്‍ ജോലിക്ക് പോയാല്‍  ആ സ്വപ്നങ്ങള്‍ തുടക്കത്തില്‍ തന്നെ തകരും . പക്ഷെ ഞാന്‍ നാടുവിട്ട് വന്നതെന്തിന് എന്ന ചിന്ത എനിക്കുണ്ടായി.  'ബോംമ്പെയില്‍ ഇപ്പം ഒരു ജോലി കിട്ടുക എന്നത് വളരെ പാടാണെന്നും ആഴ്ചയില്‍ ആയിരംരൂപ തരക്കേടില്ല' എന്നും മാമി പറഞ്ഞു. ഇന്ദിര മാത്രം ഒന്നും പറഞ്ഞില്ല.   
അങ്ങനെ ഞാന്‍ ദാദറിലുളള പളനിയാണ്ടവന്‍ മെസ്സില് ജോലിക്കാരനായി. രാവിലെ പറഞ്ഞതിലും  വൈകിയാണ് ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ ചെന്നെത്തിയത്. കൂടെ വരാം എന്നുപറഞ്ഞ മാമന്‍ അവസാനനിമിഷം ജോലിത്തിരക്ക് പറഞ്ഞ് കാലുമാറിയതു കാരണം ബസ്സില്‍ കയറി വഴി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ വൈകി.
''എട്ടുമണിക്ക് എന്നു പറഞ്ഞിട്ട് ? ''  കാത്തുനിന്ന സാമുവല്‍ ചോദിച്ചു. ബസ്സില്‍ യാത്ര ചെയ്താല്‍  വൈകിപ്പോകുമെന്നും തിരക്കുണ്ടെങ്കിലും തീവണ്ടിയാത്രയാണ് നല്ലത് എന്നും അയാള്‍ പറഞ്ഞു. ''ബാലന്‍  സീസണ്‍ ടിക്കറ്റെടുത്താല്‍ മതി. ബസ്സില് വന്നാ എത്ര പൈസ കൊടുക്കണം. ടൈമും കൊറേയാകും.'' അയാള്‍ ആ രണ്ടുദിവസത്തിനിടെ താടിയൊക്കെ വെട്ടി സുന്ദരന്‍ ആയിരുന്നു.   മെസ്സിന്റെ മാനേജര്‍ കം ഓണര്‍ അറുമുഖത്തിന് സാമുവല്‍  എന്നെ പരിചയപ്പെടുത്തി. ഒരു പൊണ്ണത്തടിയനായിരുന്നു അയാള്‍. പക്ഷെ ചെറിയ തല.  ഉയരം കൂടിയ  ഒരു പഴയ കസേരയില്‍ അയാള്‍ തിങ്ങിനിറഞ്ഞ് ഇരുന്നു.  പുറകില്‍ മുരുകന്‍, അയ്യപ്പന്‍, ഗുരുവായുരപ്പന്‍ എന്നീ ദൈവങ്ങളുടെ പടങ്ങള്‍. മലയാളി ദൈവങ്ങളാണല്ലോ കൂടുതല്‍ എന്ന് ഞാന്‍ ഓര്‍ത്തു.
പളനിയാണ്ടവന്‍ മെസ്സ് നല്ല തിരക്കുള്ള ഒരു ഭക്ഷണശാലയായിരുന്നു . ഊണിന്റെ കുറഞ്ഞ നിരക്ക് കാരണം കൂലിപ്പണിക്കാരും ടാക്‌സി ഡ്രൈവര്‍മാരും ഒക്കെയായി അവിടുത്തെ സ്ഥിരം പറ്റുകാര്‍ കുറെ ഉണ്ടായിരുന്നു. മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്ഥമായി ആള്‍ക്കാരെ ഒരു ബാച്ചായി നിരത്തിയിരുത്തിയതിന് ശേഷം വെള്ളം, പ്‌ളേറ്റ്, ചെറിയ പാത്രങ്ങളില്‍ കറികള്‍, പിന്നെ ചപ്പാത്തി...'ചാവല്‍' എന്ന് ക്രമത്തില്‍ കൊടുക്കുന്നതായിരുന്നു അവിടുത്തെ രീതി. സാമുവല്‍ വിളമ്പുകാരന്‍ എന്നതിലുപരി ഒരു സൂപ്പര്‍വൈസറായിരുന്നു. മലയാളികളായി ഞങ്ങളെ കൂടാതെ ഒരു വെപ്പുകാരനും അവിടെ ഉണ്ട്. ആശാന്‍ എന്ന് എല്ലാവരും വിളിക്കും..  മറ്റെല്ലാ ജീവനക്കാരും തമിഴന്മാര്‍.
എനിക്ക്  കറികള്‍ വിളമ്പാനും കൂടാതെ അടുക്കളയില്‍ നിന്ന് പകര്‍പ്പുടേബിളിലേക്ക് പാത്രങ്ങള്‍ കാലിയാകും മുന്‍പ് ചപ്പാത്തി, ചാവല്‍ എന്നിവ പകരുവാനും  ഡ്യൂട്ടി കിട്ടി. തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ കാര്യക്ഷമത കാണിക്കണമെന്ന് സാമുവല്‍ പറഞ്ഞിരുന്നു. കൂടാതെ തിരക്ക് ഏറുന്ന വേളകളില്‍ ഊണുമേശയില്‍ നിന്ന് പാത്രങ്ങള്‍ പെറുക്കിമാറ്റുന്ന ചുമതലയും എനിക്ക് തന്നു. മെസ്സിലെ ജോലി ആദ്യ ദിവസങ്ങളില്‍ ചെറിയ ബുദ്ധിമുട്ടായി തോന്നി. എന്നെ ഞെട്ടിച്ച ഒരു സംഭവം ആയിടെ നടന്നു. തുടയ്ക്കാന്‍ നിന്ന ഒരു  കൊച്ചുപയ്യന്റെ കൈതട്ടി വിളമ്പുപാത്രം മറിഞ്ഞ് കറി മുഴുവന്‍ തറയില്‍ ആയി. ഒരു കസ്റ്റമറിന്റെ പാന്റിലും കുറച്ച് വീണു. അറുമുഖം ഒരു ആനയെ പോലെ കൊമ്പുകുലുക്കി ചെന്ന് പയ്യനെ തല്ലി.  ഒടുക്കം ആ കസ്റ്റമര്‍ ഇടപെട്ട് അറുമുഖത്തെ ശാന്തനാക്കിയപ്പോളാണ് പയ്യനെ വിട്ടത്.  പയ്യന്‍ വിതുമ്പിക്കൊണ്ട് അവന്റെ ജോലി തുടര്‍ന്നു.

ഞാന്‍ ദയനീയമായി സാമുവലിനെനോക്കി. അയാള്‍ എന്നെ കണ്ണടച്ചുകാട്ടി.  വൈകിട്ട് തിരക്കുകുറഞ്ഞു. അവസാനത്തെ കസ്റ്റമറും പണം കൊടുത്ത ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഷട്ടര്‍ പകുതിയിട്ടു. ''വാ.. വല്ലതും കഴിച്ചിട്ടിറങ്ങാം... '' സാമുവല്‍ എന്നോട് പറഞ്ഞു. എന്റെ വിശപ്പ് കെട്ടിരുന്നു. അറുമുഖം തന്റെ കസേര വിട്ട് മെല്ലെയിറങ്ങി. അടുക്കളയിലേക്ക് നടന്നു.  സാമുവല്‍ എന്നോട് അടുക്കളയില്‍ പോയി നോക്കാന്‍ ചെവിയില്‍പ്പറഞ്ഞു. എനിക്ക് കാര്യം പിടികിട്ടിയില്ല. ഞാന്‍ മെല്ലെ അടുക്കളയിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു!  വൈകിട്ട് അടി വാങ്ങിയ പയ്യനെഅറുമുഖം സമാധാനിപ്പിക്കുന്നു. കൈകൊണ്ട് തലോടുകയും മാപ്പുചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവസാനം ഒരു പത്തുരൂപ നോട്ട് എടുത്ത് കൊടുക്കുകയും ചെയ്യുന്നത് കണ്ടു.
ഞാന്‍ തിരികെ ഹാളിലേക്ക് ചെന്നപ്പോള്‍ സാമുവല്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാന്‍ ഒരു മറുപുഞ്ചിരി നല്‍കി.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ജോലിയുടെ ഒരു ഭാഗമായി. ചെയ്യുന്ന ജോലി എന്താണെങ്കിലും വൃത്തിയായി ചെയ്യണം എന്ന  ധാരണ എനിക്ക് പണ്ടേ ഉണ്ടാരുന്നു. അതിനാല്‍ മെസ്സില്‍ ഞാന്‍ വളരെ ഉത്സാഹത്തോടെ പണിയെടുത്തു. ''യേ നയാ ബന്താ ബഹൂത്ത് അച്ഛാഹെ ..'' എന്ന്  ഒരു തലപ്പാവുകാരന്‍ ടാക്‌സിഡ്രൈവര്‍ അറുമുഖത്തിനോട് പറയുന്നത് ഞാന്‍ കേട്ടു. അതുതന്നെ ഇത്തരം ചെറിയ ജോലിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന വലിയ ബഹുമതിയല്ലേ ?     രാവിലെ തിരക്കിട്ടിറങ്ങാനും സബര്‍ബന്‍ തീവണ്ടിയില്‍ തള്ളിക്കയറാനും പെട്ടന്ന് പഠിച്ചു. വീട്ടിലെ കുളിമുറിയിലെ പ്രൈവസിയുമായി പൊരുത്തപ്പെട്ടു. ഇന്ദിരയെയും സുനന്ദയേയും ഒക്കെ വഴിപാടുപോലെ നോക്കിയാലായി എന്ന സ്ഥിതിയും വന്നു. സാമുവലായിരുന്നു ഏറ്റവും വലിയ ഉത്സാഹം. ജോലിത്തിരക്കിലും അയാള്‍ ഓരോ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു. മലയാളവും തമിഴും മറാത്തിയും ഹിന്ദിയും അയാള്‍ക്ക് നന്നായി വഴങ്ങി.
ആദ്യ അവധിദിനം വന്നു. കൈയില്‍ കിട്ടിയ പണം പകുതി ഒരു മണിയോഡര്‍ ആക്കി നാട്ടിലയക്കണം എന്ന് വിചാരിച്ചു. ചെറിയ തുക എങ്കിലും  നാട്ടില്‍ അമ്മയ്ക്ക് ഒരുരൂപ കിട്ടിയാല്‍ അതും വലിയ ആശ്വാസമാണ്. സാമുവല്‍ പറഞ്ഞതനുസരിച്ച്  കുറച്ച് പഴങ്ങള്‍ വാങ്ങി വീടെത്തി. മാമന്‍ 'നന്നായി' എന്ന് പറഞ്ഞു. മാമി മുഖം കറുപ്പിച്ചു. എന്തോ  അവര്‍ക്ക് അത് ഇഷ്ടായില്ല. അവര്‍ വീട്ടുവാടകയുടെ കണക്കെല്ലാം ആരോട് എന്നില്ലാതെ പറയുവാന്‍ തുടങ്ങി.
അടുത്ത ആഴ്ചയില്‍ ഉടനീളം കിട്ടിയിരുന്ന സമയമത്രയും  മാമി അതുമിതും എന്നെ കൊള്ളിച്ച് പറഞ്ഞുകൊണ്ടിരുന്നു.     ''എന്റെ ആങ്ങളേടെ മോന്‍ വരാന്ന് കൊറേ നാളായി പറേന്നു.  ബീയെ കഴിഞ്ഞ ചെറുക്കനാ... വന്നാല്‍ നല്ല ജോലി കിട്ടും. ഞാന്‍ സമ്മതിച്ചില്ല. ഇന്ദിര പ്രായമായ പെണ്ണാണ്... നാളെ അവക്കൊരു ആലോചന വരുമ്പോ ഇതൊക്കെ വലിയ പ്രശ്‌നാ.....''
പണ്ട് നാട്ടില്‍ വരുമ്പോള്‍ മാമി ഇന്ദിരേ വലിച്ചുനിര്‍ത്തി പറയുമായിരുന്നു പോലും !  ''എവക്ക് മലയാളം പഠിക്കാണ്ട് പറ്റുവൊ.. നാളെ ബാലന്റെ കൂടെ കഴിയേണ്ടവളല്ലെ ? '' ഞാന്‍ മാമീടെ വായീന്ന് നേരില്‍ കേട്ടിട്ടില്ല എങ്കിലും  ഇത് അമ്മ അഭിമാനത്തോടെ പലവട്ടം പറഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയെ അവിശ്വസിക്കേണ്ടി വരും എന്ന് തോന്നി.
മെസ്സ് അടയ്ക്കുമ്പൊള്‍ നന്നായി ഇരുട്ടും.  ഞങ്ങള്‍ കസേരകള്‍ അടുക്കിയിട്ട് തൂത്തുവാരി ഇറങ്ങുമ്പോള്‍ പിന്നേയും വൈകും. പാതയിലെ ചെറുവെട്ടത്ത് നടന്ന് റയില്‍വേ സ്റ്റേഷന്റെ മുമ്പിലെത്തുന്നതുവരെ ഞാനും സാമുവലും ഒന്നിച്ചായിരിക്കും. പിന്നെ ഒരു തമിഴന്‍ ചെക്കന്‍ ഞങ്ങളുടെ കൂടെ പാതിവഴിവരെ ചിലപ്പോള്‍ കാണും.  മറ്റുള്ളവരെല്ലാം രാത്രി മെസ്സില്‍തന്നെ കിടന്നുറങ്ങും. ഞങ്ങളുടെ  ചീഫ് കുക്ക് മലയാളിയാശാനും പിന്നെ മുതലാളിയും സൈക്കിളില്‍ ആണ് വീട്ടില്‍ പോകുക. അറുമുഖം ഒരു മെല്ലിച്ച സൈക്കിളില്‍ തന്റെ തടിച്ച ശരീരത്തെ ഒതുക്കിയിരുത്തി പോകുന്നത് എനിക്ക് രസമുള്ള കാഴ്ചയായിരുന്നു.
 
മെസ്സില്‍ നിന്നും ഇറങ്ങി സ്റ്റേഷന്‍ വരെയുള്ള യാത്രയില്‍ ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. അന്ന് കടയില്‍ വന്ന ഒരാള്‍ പറഞ്ഞ ഏതെങ്കിലും കാര്യം സാമുവലൊ ഞാനൊ എടുത്തിടും. 'എടാ ബാലാ... ഇന്ന് വൈകിട്ട് വന്ന ആ കെട്ടിയോനെം പെണ്ണിനേം നീ ശ്രദ്ധിച്ചോ ? .. അവര്‍ക്ക് എന്തോ കാര്യായ വെഷമോണ്ട്. ...ഊണ് കഴിക്കുമ്പൊ രണ്ടാളും ഒന്നും മിണ്ടുന്നില്ലാരുന്നു..... വൈകിട്ടു വന്ന ആ സര്‍ദാറിനെ കണ്ടോ... അയാള്‍ പയങ്കര കുണ്ടനാ... ഇവ്‌ടെ വരുമ്പോക്കെ നമ്മടെ മണിയെ അയാള് കൊതിയോടെ നോക്കും . നീ ഇനി നോക്കിക്കോണം...' പിന്നെ അതിന്റെ ചരിത്രോം സാദ്ധ്യതകളുമൊക്കെ ഞങ്ങള്‍ ചികയും. സ്റ്റേഷന്‍ എത്തുന്നത് അറിയില്ല.
സുനന്ദയെ കുറിച്ച് എന്റെ വര്‍ണ്ണന കേട്ട് സാമുവല്‍ ഉറപ്പിച്ചു പറയുകയുണ്ടായി. '' പെറ്റ പെണ്ണല്ലെ? അവള് വീഴും. പക്ഷെ നിന്റെ മൊറപെണ്ണിനെ വളരെ സൂക്ഷിക്കണം. ചെറിയ അനക്കം പോലും അവറ്റകള് കണ്ടുപിടിക്കും. ''
''ഓ.. ഇന്തൂന് അതിനൊന്നും നേരമില്ല... വീട് --ജോലി-- ടീ വീ.. ഇത്രേ ഒള്ളു... ''
''അതൊക്കെ നെന്റെ തോന്നലാ... എപ്പോഴും ഒരു കണ്ണ് നെന്റെ പൊറത്ത് കാണും മോനെ... നീ അത് അറിയില്ല.. അങ്ങിനാ ഈ കാമുകിമാര്..''
''സാമുവലേട്ടന് കാമുകിമാരൊണ്ടാരുന്നോ ? ''
''എടാ പഹയാ... നീ ഇത് എത്രവട്ടം ചോദിച്ചു. '' ഇരുട്ടിലേക്ക് മുഖമൊതുക്കിപ്പിടിച്ച് അയാള്‍ പറയും. '' എനിക്ക് ഈ പ്രേമത്തിലും  കെട്ടിലും ഒന്നും തീരെ  വിശ്വാസമില്ല. പണ്ടേയില്ല''. ആ യാത്രാമുഹൂര്‍ത്ത ങ്ങളിലാണ് ഞാന്‍  മഹത്തായ പല ജീവിതകാര്യങ്ങളും മനസ്സിലാക്കിയത്. മാമിയുടെ ഒളിയമ്പുകളെ കുറിച്ച് ഒരുദിവസം ഞാന്‍ സാമുവലിനോട് വിഷമത്തോടെ പറഞ്ഞു. കൂട്ടത്തില്‍ ഇന്ദിരയോട് എനിക്കുള്ള ആശയും. '' ഇതൊക്കെ ഒള്ളതാടാ...  മനുഷന്റെ സ്വഭാവം ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. ഇപ്പൊ നെനക്ക് ഒരു നല്ല കാശുകിട്ടുന്ന പണി കിട്ടീന്ന് ഇരിക്കട്ടെ. ഈ മാമി കളറ് മാറും. ഈ വര്‍ഗ്ഗം അങ്ങിനാ..  നമക്ക് പിടിച്ചു നിക്കാന്‍വേണ്ടി ഇതൊക്കെ കൊറേശ്ശെ കണ്ടില്ല എന്ന് നടിക്കണം''.
പക്ഷെ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. സാമുവല്‍ അവിടെ  'ചാല്‍' എന്ന് അറിയപ്പെടുന്നതരം വീടുകളില്‍ എവിടെയോ താമസ്സം ശരിയാക്കാന്ന് ഏറ്റു. പക്ഷെ എന്റെ ഇന്ദു... ഇവിടെ നിന്നും പോയാല്‍  അവളെ നഷ്ടപ്പെടും. ആയിടക്ക് സാധാരണ സിനിമേലൊക്ക കാണുന്നപോലെ ഒരു വില്ലനും രംഗത്ത് എത്തി. മാമീടെ പരിചയത്തിലുള്ള ആരുടേയൊ മകനാണ്. ഒരു പാതി മലയാളി. ''അവന്റെ അമ്മ നല്ല ഒരു ഫാമിലീന്നാ...അച്ചന്‍ മറാട്ടിയാണേല്‍ എന്താ.. അവനു നിന്നേക്കാള്‍ മലയാളം അറിയാം...'' മാമി അവളോട് വിവരിച്ചു.
''ശ്ശീ...അതൊരു ഫ്രോഡ് കരിമ്പൂച്ച.. എനിക്കറിയാം'' അവള്‍ ചീറുന്നത് കേട്ടു.
മെസ്സിലെ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒരാള്‍ക്ക് സാമ്പാറു വിളമ്പിക്കൊണ്ട് സാമുവല്‍ ചോദിച്ചു-  ''അതിന് അവളുമായി നീ ഭാവികാര്യങ്ങള്‍ സംസാരിച്ചോ.. ? ''
ഞാന്‍  കൂട്ടുകറിയുടെ പാത്രത്തില്‍ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു- ''അങ്ങനെ തൊറന്നൊന്നും പറഞ്ഞിട്ടില്ല... ''
ഒരു കസ്റ്റമര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു- ''ക്യാ ദോനോം മല്ലൂസ്‌കാ ബഹൂത്ത് കുലുകുലു ചല്‍ത്തേ ഹേ..........''
''ബാക്കി വൈകിട്ട് പറയാം '' എന്ന് ഞാന്‍ പറഞ്ഞെങ്കിലും കിട്ടുന്ന ഇടകളിലെല്ലാം ഞങ്ങള്‍ ഈവിധം സംസാരിച്ചു. അറുമുഖം ഇടയ്ക്ക് ''എന്താ തമ്പീ... യതാവത് പ്രച്‌നം ഇരിക്കാ ? '' എന്നോമറ്റൊ  ചോദിച്ചു. അയാളോട് എന്തു പറയാന്‍..!
ഞാന്‍ രാത്രി കൂടുതല്‍  വെളളം ഉപയോഗിച്ചെന്ന് രാജമാമി പരാതി പറഞ്ഞു. ''നെനക്ക് രാത്രി വന്നിട്ട് എന്താ കക്കൂസില്... രാവിലെ  പൈപ്പില്‍ വെള്ളോള്ള നേരം നോക്കിയാണ് ഞങ്ങള്‍ എല്ലാവരും അതൊക്കെ ഉപയോഗിക്കന്നത്...''
 
എനിക്ക് പിന്നെ വൈകിക്കുവാന്‍ കഴിയുന്നില്ലായിരുന്നു. ഞാന്‍ സാമുവല്‍ പറഞ്ഞ ചാലില്‍ കുടിയേറാന്‍ തീരുമാനിച്ചു. സുനന്ദയെന്ന ഞങ്ങടെ അയല്‍മുറിയിലെ മറാത്തിസ്ത്രീയോട് ഞാന്‍ മനസ്സുകൊണ്ട് യാത്ര പറഞ്ഞു. എന്റെ മുറപ്പെണ്ണിനോടും. എടുക്കുവാന്‍ എന്റെ കൈയില്‍ അധികം സാധനങ്ങള്‍ ഇല്ലായിരുന്നു. മാമന്‍ വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ മാമിയോടും ഇന്ദുവിനോടും യാത്ര ചൊല്ലി. '' ഇവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്യാരുന്നു ബാലാ... പക്ഷെ ഇന്തൂന്റെ കല്യാണം അടുത്തില്ലെ? അതോണ്ടാ..  പിന്നെ നീ വല്ലപ്പോഴൊക്കെ ഈവഴി വരണം. ഗോപാലേട്ടനെ ഏല്‍പ്പിച്ചാ  അമ്മ നിന്നെ ഇങ്ങോട്ടയച്ചെ... '' മാമി പറഞ്ഞു.
''അച്ചനോട് പറഞ്ഞിട്ട് പോയാപ്പോരെ ഭയ്യാ ? '' ഇന്ദിര ചോദിച്ചു.
''അതൊക്കെ ഞാന്‍ പറഞ്ഞോളാം. '' മാമി പെട്ടന്ന് ഞാന്‍ പോകട്ടെ എന്നുകരുതിക്കാണും.   ഞാന്‍  സാമാനങ്ങളുമായി ഇറങ്ങി. അയല്‍മുറിയിലെ സുനന്ദ ഞങ്ങളെ മൂവരേയും മാറിമാറി നോക്കി. പാവം. അവര്‍ക്ക് കാര്യം മനസ്സിലായില്ല.  പുറത്ത് അല്പംമാറി സാമുവല്‍ എന്നെ കാത്ത് നിന്നിരുന്നു. 
അപ്പോള്‍ എവിടെ നിന്ന് എന്നറിയില്ല, മാമന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അത് എന്നെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചു. കാര്യം അറിഞ്ഞ് മാമന്‍ എന്നെ തറപ്പിച്ചു നോക്കി.
''പോടാ തിരികെ വീട്ടില്...'' മാമന്റെ മദ്യം മണക്കുന്ന ആജ്ഞയുയര്‍ന്നു..
എനിക്ക് വളരെ വിഷമം തോന്നി. മാമി പിന്നീടുള്ള ദിനങ്ങളില്‍ ഒരു ശത്രുവിനോട് എന്നപോലെയാണ് എന്നോട്  പെരുമാറിയത്. എന്റെമുന്നില്‍ ഇന്ദിരയെ തല്ലിയും അവര്‍ എന്നോടുള്ള പക വെളിവാക്കി. ഇന്ദിര ഒരു ദിവസം ഒറ്റക്ക് കിട്ടയപ്പോള്‍ എന്നോട് പറഞ്ഞു. '' ഭയ്യ വേറെ ഏതെങ്കിലും ജഗേല് താമസ്സമാക്ക്. ഇവിടെ എല്ലാരും ഫ്രോഡ്‌സ് ആണ്..''
രാത്രിയില്‍ പല ദിവസവും മാമന്‍ വീട്ടില്‍ എത്തിയില്ല. രണ്ടു സ്ത്രീകള്‍ മാത്രം ഉള്ള മുറിയില്‍ കിടന്നുറങ്ങുന്നതില്‍ എനിക്കും അഭംഗി തോന്നി. ഇന്ദിരയെ അടുത്തദിവസം ഗാന്ധിമാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് കണ്ടു. അവള്‍ക്ക് എന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നി. വീട്ടിലേക്ക ് അവിടെ നിന്നും തിരികെ നടക്കാനുള്ള ദൂരമെ ഉണ്ടായിരുന്നൊള്ളൂ. ഞാന്‍ അഞ്ചുരൂപയുടെ  നിലക്കടല വറുത്തത് വാങ്ങി വീതിച്ച് അവള്‍ക്ക് നല്‍കി.
''ഭയ്യാ.. ഭയ്യാടെ വിഷ് എനിക്കറിയാം.  അച്ഛന്റെ വിഷും അതാണ്.....  കുച്ച് നഹി ഹോഗാ.   എനിക്ക് മമ്മിയെ അനുസരിക്കേണം.  അല്ലാതെ പറ്റില്ല''.
ജീവിതത്തില്‍ അതുവരെ തോന്നാത്ത ഒരു ആകാംഷയോടെ ഞാന്‍ ചോദിച്ചു ''മാമിടെ കാര്യം വിട്. നീ   നിന്റെ ആഗ്രഹം പറ ...''
''ഭയ്യാ.....ഞാന്‍ അമ്മേടെ മോളാണ്. അച്ഛന്റെയല്ല.'' ടാക്‌സിക്കാരും കൂലിപ്പണിക്കാരും തെരുവുസവാരിക്കാരും ഒരു പ്രത്യേക താളത്തില്‍ നടക്കുന്നു. തിരക്കിനിടയില്‍ ഞാന്‍ അല്പനേരം താളം മുറിഞ്ഞ് ഒറ്റപ്പെട്ടു. പിന്നെ അവര്‍ക്കൊപ്പം അതേതാളത്തില്‍ ഞങ്ങള്‍ നടന്നു.
അടുത്ത ദിവസം മെസ്സിന്റെ അടുക്കളയില്‍ വച്ച് ഞാന്‍ പറഞ്ഞു:- ''എനിക്ക് തിരികെ നാട്ടില്‍ പോണം എന്ന തോന്നല്... ''
അടുപ്പിലിരുന്ന പാത്രത്തിലെ കാബേജ് സബ്ജിയില്‍ ചട്ടുകം കൊണ്ട് ആഞ്ഞിളക്കി സാമുവല്‍ പ്രതികരിച്ചു. ''ബോമ്പെയില് വന്ന അന്നുമുതല്‍ എന്റെ ചിന്ത അതാണ്. പക്ഷെ നടക്കില്ല മോനെ.. ഈ മണിയന്‍ മുതല്‍ സാക്ഷാല്‍ അറുമുഖം വരെ അത് മനസ്സിലിട്ടാണ് ഓരോ ദിവസോം കഴിയുന്നെ.. അതാടാ ഈ ബോംമ്പെ..'' അയാള്‍ പിന്നെ ചട്ടുകം കൊണ്ട് പാത്രത്തിന്റെ വക്കില്‍ തല്ലി. അതില്‍ നിന്ന് കലങ്ങിയ കാബേജിന്റെ അടരുകള്‍ പാത്രത്തിലേക്ക് മലര്‍ന്നടിച്ച് വീണു.  ചുവപ്പുരാശി പടര്‍ന്ന മഞ്ഞനിറത്തിലെ സബ്ജിക്ക് തെരുവിന്റെ  മുഖം. മണം.
ചീഫ്കുക്ക് ആശാന്‍  എന്നെനോക്കി ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് നീട്ടിപ്പറഞ്ഞു- '' മൂ....മ്പെ... മൂ...മ്പെയ്.....ഊ...ഊ... ഹ ഹ ഹ...'' വാശിയോടെ അയാള്‍  തിളയ്ക്കുന്ന സാമ്പാര്‍ പാത്രത്തില്‍ തവിയിട്ട് ഇളക്കി.
''നെനക്ക് കാശൊണ്ടാക്കണ്ടെ ? മൊബൈല് വാങ്ങണ്ടെ ? കള്ളു കുടിക്കണ്ടെ ? പെണ്ണു കെട്ടണ്ടെ ? അതിന് നീ ഇവിടെ നിക്കണം. നാട്ടില്‍ പോയി നീ എന്തുമൈര് ചെയ്യാനാണ് ? ജീവിക്കാന്‍ വാശി വേണമെടാ.. വാശി. '' സാമുവല്‍ തുടര്‍ന്നു '' ഈ മണിയനെ കണ്ടൊ? തന്ത ആരാണെന്നവന് അറിയില്ല. എങ്കിലും ഈ കുട്ടിപ്രായത്തില്‍ പണിയെടുക്കുന്നു. അവനോട് ചോദിക്ക് ആരാകണമെന്നാ മോഹോന്ന് . പന്നിക്ക് പോലീസ് എസൈ ആകണമെന്നാ മോഹം. സ്വന്തമായി ഒരു അഡ്രസ്സ് പോലുമില്ലാത്ത തെണ്ടിയാണ്. ''   കടുകെണ്ണയുടെ മോഹിപ്പിക്കുന്ന ഗന്ധമേറ്റ്  സാമുവലിന്റെ വാക്കുകള്‍ കിറുങ്ങി.
ഒരു അവധിദിവസം ഞാന്‍ അതിരാവിലെ തുണികഴുകിയിട്ട് വീട്ടില്‍ നിന്നും ഇറങ്ങി. സാമുവലിന്റെ ചാലില്‍ ചെന്ന് എന്റെ സങ്കടങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പട്ടണത്തിലെ അഴുക്കുചാലുകളുടെ ഓരങ്ങളിലൂടെ നടന്നു. ചേരികളുടെ മത്തു പിടിപ്പിക്കുന്ന മണം. 
പെര്‍മിറ്റ് റൂമിലിരുന്ന് സാമുവല്‍ എനിക്ക് മദ്യം ഒഴിച്ചുതന്നു. വിലകുറഞ്ഞ ദേശിമദ്യം. ''ഫോറിനൊക്കെ കഴിച്ചാല്‍ വെറുതെ കരള് വാടും.'' സാമുവല്‍ വിരല്‍ കൊണ്ട് അച്ചാര്‍ തോണ്ടിയെടുത്ത് നക്കി. പുഴുങ്ങിയ മുട്ടയെ പല്ലുകള്‍ കൊണ്ട് കൃത്യമായി മുറിച്ചു. ''കാശൊള്ളപ്പോള്‍  ഞാന്‍ നിര്‍മല്‍ബാറില്‍ പോവും. അവിടെ ഒത്തിരി കാശു വേണം.'' 
''അതെന്താ പ്രത്യേകിച്ച് ? ''
''എടാ അതൊരു ലേഡീസ് ബാറാണ്. പെണ്ണുങ്ങളാണ് വെളമ്പിത്തരുന്നത്.  അവിടെ ഒരു പ്രത്യേക രസാണെടാ. അവളമ്മാര് നമ്മളെ  ഇങ്ങനെ തലോടിത്തലോടി ഹാ..'' സാമുവല്‍ ഗ്‌ളാസ്സെടുത്ത് ഒരെണ്ണം പിടിപ്പിച്ച് ആ ഓര്‍മ്മയുടെ നിര്‍വൃതിയില്‍ ലയിച്ചിരുന്നു.  പിന്നെ കണ്ണുതുറന്ന് എന്നെ നോക്കിത്തുടര്‍ന്നു. ''അവിടെ ഒരു മലയാളിപ്പീസ് ഒണ്ട്. എത്ര കാശാ ഞാനവക്ക് കൊടുത്തിരിക്കുന്നെ ?! ''
''കൊഴപ്പമൊന്നുമില്ലെ ? '' എനിക്ക് കുഴഞ്ഞു തുടങ്ങിയ തലയിലും ആകാംഷയുണ്ടായി.
'' ഇതൊക്കെ സര്‍ക്കാര്‍ ലൈസന്‍സിലല്ലെ നടക്കുന്നത്. നിയമം ഒണ്ട്. ഒരു ബാറില്‍ അഞ്ചു പെണ്ണിക്കൂടുതല്‍ പാടില്ല. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ചരക്കുകള്‍ ഒക്കെ ഇറങ്ങിക്കൊള്ളണം എന്നൊക്കെ ...... അതൊരെട്ടര ഒമ്പത് മണിവരെ പോവും. ''

ഞാന്‍ വെറും മണ്ടനാണെന്ന് എനിക്ക്  തോന്നി. ഇരുപത്തിമൂന്ന് വര്‍ഷം ഭൂമിയില്‍ വെറുതെ ജീവിച്ച മണ്ടന്‍.  തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അന്തുക്കാടെ കൊപ്രാമില്ലില്‍ വേലയെടുക്കുന്ന നാളുകളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. മില്ലടച്ചുകഴിഞ്ഞാല്‍ എണ്ണ കഴുകിക്കളയുവാന്‍ ഞാനും അന്തുക്കയും കൂടെ പുറകിലെ കുളിപ്പുരയില്‍ ചെല്ലും. അവിടെ എന്നെ കുനിച്ചുനിര്‍ത്തി അന്തുക്ക കരയിക്കും. ഗോപാലമ്മേസ്ത്തരിയുടെ കൂടെ പണിക്കു നിന്നകാലത്തും ചന്തക്കവലയില്‍ പണിയില്ലാതെ അലഞ്ഞ നാളിലും ഞാന്‍ ചിലപ്പോള്‍ കരഞ്ഞിട്ടുണ്ട്.
അടുത്തനാള്‍ ഞാന്‍ പ്രഖ്യാപിച്ചു : ''ഒരുദിവസം എനിക്ക്  ആ നിര്‍മല്‍ ബാറില്‍ പോണം. ''
''അത് കൊള്ളാവല്ലൊ ? കാശ് കൊറച്ചാകും.'' സാമുവല്‍ തുടര്‍ന്നു- '' ചെലപ്പൊ നിന്റെ ഒരാഴ്ചത്തെ ശമ്പളം വേണ്ടിവരും ! കുപ്പിക്ക് എല്ലാം എരട്ടി വെലയാണ്. പിന്നെ അവളുമ്മാര്‍ക്കും കള്ളും തീറ്റപ്പണ്ടോം വാങ്ങി കൊടുക്കണം. ടിപ്പ് വേറെ...''
എനിക്ക് ജീവിതം മടുത്തു. ഇനി പണം കൊണ്ട് ഒരു കുന്തവുമുണ്ടാകുവാന്‍ പോകുന്നില്ല. പണം എന്നത് എനിക്ക് ഒരു മരീചികയാണ്. ഒരു നല്ല മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍പോലും ഇനിയും പറ്റിയില്ല ! തറയും മേശയും തുടക്കാന്‍ നില്‍ക്കുന്ന മണിയനുവരെ ഒരെണ്ണം ഉണ്ട്. സ്വന്തമായി മേല്‍വിലാസം ഇല്ലാത്തവനൊക്കെ അത് സംഘടിപ്പിക്കുന്നു. ഏതായാലും അടുത്തയാഴ്ചത്തെ ശമ്പളത്തിന് സാമുവല്‍ മോഹവില പറഞ്ഞ നിര്‍മല്‍ ബാര്‍ സന്ദര്‍ശ്ശിക്കണം എന്ന് ഞാന്‍ ഉറച്ചു.
''വളരെ സൂക്ഷിക്കണം. കൈയില്‍ കണ്ടമാനം കാശ് കൊണ്ടുപോവരുത്..''
എനിക്ക് ലേഡീസ് ബാറിന്റെ അന്തരംഗം കണ്ടറിയുവാന്‍ കൊതിയായി. കുറച്ച് ദിനങ്ങളെങ്കിലും അത് എന്റെ ദിവാസ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നു.  ''ഡാ.. ഈ ലേഡീസ് ബാറില്‍ ഒരു ചിക്കണ്‍ വറുത്തേന്റെ പ്‌ളേറ്റിന് കാശെന്താണെന്നറിയോ ? ...'' സാമുവല്‍ ഒരു കസ്റ്റമറിന് കറി വിളമ്പിക്കോണ്ടാകും എന്നോട് അക്കാര്യം പതുക്കെ പറയുന്നത്..
ഒരു വൈകുംന്നേരം ഞാന്‍ നിര്‍മല്‍ബാര്‍ എന്നെഴുതിയ ബോര്‍ഡിന്റെ മുന്നിലെത്തി. എനിക്ക് ലേശമല്ലാത്ത അങ്കലാപ്പ് ഉണ്ടായിരുന്നു. അടച്ചിട്ട ഗ്‌ളാസ്സ് കതകിനു വെളിയില്‍ തലപ്പാവുവച്ച തടിയന്‍ പാറാവുകാരന്‍... അയാള്‍ എന്നെ നോക്കി ആദ്യം കണ്ണുരുട്ടി. ഞാന്‍ ഒരു വിളറിയ ചിരി പാസ്സാക്കി. ആ ചില്ലുകതകുകള്‍ എനിക്കുമുന്നില്‍ തുറക്കപ്പെട്ടു.
ബാറിന്റെ അകത്ത് ഇരുട്ടില്‍ പുതുമയുള്ള ഒരു ഗന്ധം തിങ്ങിനിന്നു.  എനിക്ക് മുമ്പുപരിചയമുണ്ടായിരുന്ന എന്തെങ്കിലും ഗന്ധം ആയിരുന്നില്ല അത്. നാട്ടില്‍ ഞാന്‍ കയറിയിട്ടുള്ള ബാറുകളില്‍ പലതിലും മടുപ്പിക്കുന്ന പുകച്ചുരുളിന്റെയൊ നിലതെറ്റിയെത്തിയ ഛര്‍ദ്ദിയുടെയോ പുളിച്ച അച്ചാറിന്റെയൊ  മണമായിരുന്നു . ഇതാണല്ലൊ സാമുവല്‍ എന്നെ പറഞ്ഞുമോഹിപ്പിച്ച നിര്‍മല്‍ബാര്‍ !. എവിടെയൊ വളകിലുക്കം കേട്ടു. ഒരു പുരുഷന്‍ എന്നെ എതിരേറ്റു. കണ്ണുകള്‍ ആ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെട്ടപ്പോള്‍ എനിക്ക് ചില സ്ത്രീരൂപങ്ങളെ കാണാമെന്നായി. ആ പുരുഷന്‍ ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ഇരുന്ന് പതുക്കെ തല തിരിച്ചു നോക്കി.. ഓരോ മേശയ്ക്കിരുവശത്തുമായി രണ്ടുപേര്‍ വീതം ഇരിക്കാവുന്ന കുഷ്യന്‍സീറ്റുകള്‍.
ഞാന്‍ ഇരുന്ന സീറ്റിന്റെ വശത്ത് നിന്ന യുവതി എന്നെ നോക്കി ചിരിച്ചു. അവള്‍ എന്റെ ഇടതുവശത്ത് ഇരുന്നു. ഞാന്‍ അല്പംകൂടി ഒതുങ്ങിക്കൊടുത്തു. എതിര്‍വശത്തെ കസേരയിലേക്ക് അവള്‍ ഒരു ഹാന്‍ഡ്ബാഗ് എറിഞ്ഞു. എന്നോട് എന്തുവേണമെന്ന് ചോദിച്ചു. '' ബിയര്‍...? ഹോട്ട്...?''  അവള്‍ പിന്നെയും വെറുതെ കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു.
നീ ഏതുനാട്ടുകാരിയാണ് എന്ന് ഞാന്‍ ആരാഞ്ഞു. അവള്‍ ഒറീസക്കാരിയാണത്രെ..  എന്റെ അനുവാദമില്ലാതെ തന്നെ തന്റെ കൈനീട്ടി അവള്‍ എന്റെ ഉടുപ്പിന്റെ ചില ബട്ടണുകള്‍ അഴിച്ചു. പിന്നെ ആ മെലിഞ്ഞ കൈകള്‍ കൊണ്ട് എന്റെ നെഞ്ചില്‍ തഴുകി. എനിക്ക് രസിച്ചു. പക്ഷെ സാമുവല്‍ പറഞ്ഞ മലയാളി സ്ത്രീയെ കുറിച്ച് അന്വേഷിക്കുകയാണ് ഞാന്‍ ചെയ്തത്.
''ഓ.. ചേച്ചീ കാ ആദ്മീയെക്യാ ? '' അവര്‍ കൈ വലിച്ചു. '' ചേച്ചീ അഭി  ഫ്രീഹെ.   ബുലാവും ക്യാ ? ''
ഞാന്‍ തല കുലുക്കി. അവള്‍ ചേച്ചീ...എന്ന് വിളിച്ചിട്ട് കൈയെത്തി തന്റെ ബാഗെടുത്ത് ഇരുണ്ട ഏതൊ കോണിലേക്ക്  മറഞ്ഞു. എന്റെ കൂടെ ആ ഒറീസക്കാരി തന്നെ മതിയായിരുന്നു എന്ന് എനിക്ക് അപ്പോള്‍ തോന്നിയതാണ്. ആ ഞൊടികള്‍ക്കുള്ളില്‍ മങ്ങിയ വെളിച്ചത്തില്‍ നിന്നൂം മറ്റൊരു  സ്ത്രീയെത്തി.
എത്ര മങ്ങിയ വെളിച്ചത്തിലും അവരെ ഞാന്‍ തിരിച്ചറിയും. അവര്‍ എന്നേയും. എന്നിട്ടും അവര്‍ സങ്കോചം കൂടാതെ വന്നു. അവര്‍ എനിക്ക് വളരെ പരിചയമുള്ള കിന്നരിവച്ച ആ  ബാഗ് ടേബിളിലിട്ടു.  എനിക്ക് തലയിലൂടെ ഒരു ഇരപ്പ് കടന്നുപോയി.
അവര്‍ മെല്ലെ പറഞ്ഞു- ''വളരെ തിരക്കേറിയ ഒരു നഗരമാണ് ഇത് എങ്കിലും ഒന്ന് എനിക്കുറപ്പുണ്ടാരുന്നു. ഇത്തരം ജോലിയെടുക്കുമ്പം നിന്നെ പോലുള്ള ഒരു യുവാവിനെ എന്നെങ്കിലും ഒരു ദിവസം ഇവിടെ മുമ്പില്‍ കാണേണ്ടിവരുമെന്ന്. ''
നിറയെ വെളിച്ചം ഉള്ള അറയില്‍ ഇരുട്ട് നിര്‍മിച്ച രൂപങ്ങളാണ് ചുറ്റും എന്ന് ഞാന്‍ തിരിച്ചറിയവെ അവര്‍ പറഞ്ഞു-''ഇതെന്റെ തൊഴിലാണ്. എന്റെ ജീവിതമാര്‍ഗ്ഗം...''
അവര്‍ ഒരു കൈകൊണ്ട് എന്നെ ചേര്‍ത്തുപിടിച്ചു.  കൈവിരല്‍ കൊണ്ട് എന്റെ നെഞ്ചില്‍ തലോടി. എനിക്ക് അവരുടെ വിരലുകളില്‍ തണുപ്പ് അനുഭവപ്പെട്ടു. അവരുടെ കൈകള്‍ മെല്ലെ താഴ്ന്നുവന്നു.
കുട്ടിക്കാലത്ത് മാമി തോട്ടുവക്കില്‍ എന്നെ തുണിയില്ലാതെ  നിര്‍ത്തി  കുളിപ്പിച്ചത് ഓര്‍മ്മയില്‍ എത്തി. അന്ന് എന്റെ ഇത്തിരിയില്ലാത്ത ലിംഗത്തില്‍ അവര്‍ സോപ്പു പതപ്പിച്ച്  ഇക്കിളിയാക്കിയ ഓര്‍മ്മ ആ  ചെറിയ ഇരുട്ടില്‍ എന്നില്‍ തെളിനീക്കിയെത്തി. സമയം വാച്ചില്‍ തറഞ്ഞുനില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വളരെക്കാലങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ബന്ധങ്ങളുടെ വലക്കെട്ടില്ലാതെ കഴിഞ്ഞത് എങ്ങിനെ ? ഞാന്‍ കുഴങ്ങിയിരുന്നു.
രാവില്‍ ഏറെവൈകി, തപ്പിത്തടഞ്ഞാണ് വീടെത്തിയത്. മുന്‍മുറിയിലെ മറാത്തി തെറിപറഞ്ഞുകൊണ്ട് വാതില്‍ തുറന്നുതന്നു. ഇരുട്ടിലൂടെ കിടക്കുവാന്‍ സ്ഥലം തിരഞ്ഞ് അകത്തെ മുറിയില്‍  എത്തിയപ്പോള്‍ കാലിടറി. മാമന്‍ അന്ന് വന്നിട്ടില്ല.  രാത്രി വീട്ടിലുള്ളപ്പോള്‍ മാമന്‍ ഉപയോഗിക്കാറുള്ള ചെറിയ മടക്കുകട്ടിലിന്റെ താഴെ ഇന്ദിര ചുരുണ്ടുകൂടി ഉറങ്ങുന്നു. മാമി താന്‍ സ്ഥിരം കിടക്കാറുള്ള കോണില്‍ നിന്നും മാറി ഭിത്തിക്ക് അഭിമുഖമായി കിടക്കുകയാണ്.
അവര്‍ ഉറങ്ങുകയാണൊ ? ഞാന്‍  അതറിയുവാന്‍ ബദ്ധപ്പെട്ട് കാത്തുകിടന്നു.  കാലങ്ങളോളം ഉറങ്ങാതെ..., പ്രവാസത്തിന്റെ വിട്ടകലാത്ത മണവും പേറി

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications