Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സ്വർണ്ണക്കമ്മൽ

കെ.ബി സെയ്ദു മുഹമ്മദ്

ഒരു ദീർഘയാത്രയ്ക്കു ശേഷം അയാൾ വീട്ടിൽ വന്നു. ഭാര്യയും മൂന്ന് മക്കളും വെറുപ്പോടെയാണ് അയാളെ അഭിമുഖീകരിച്ചത്. ആകപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷമാണ് വീട്ടിൽ. അയാളെ സംബന്ധിച്ച് ഇത്തരം അഭിമുഖീകരിക്കലുകൾവളരെയേറെ അനുഭവിച്ചതും, അതൊരു ശീലമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്നത്തെ അഭിമുഖീകരണത്തിന് തീവ്രത കൂടുതലാണെന്ന് തോന്നുന്നു. റിക്ച്ചർ സ്കെയിലിൽ 6.9 എന്നു പോലെ
ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ അയാൾ അകത്തേക്ക് കടന്ന് ഡ്രസ് മാറി കളിച്ച് ഫ്രഷ് ആയി കൈലിയുമുടുത്ത് സിറ്റൗട്ടിലിരുന്ന് പത്രവായന തുടങ്ങി.
ഇതിനിടയിൽ നിശ്ശബ്ദത ഭഞ്ജിച്ചു കൊണ്ട് ഭാര്യ പറഞ്ഞു
'ദേ ഒരു കാര്യം പറയാനുണ്ട്'
' പറയൂ'
'വല്ല പെണ്ണുങ്ങളിൽ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതങ്ങ് തിരിച്ചു കൊടുത്തേക്കണം'
'ഏത് പെണ്ണുങ്ങളിൽ നിന്ന് എന്തു വാങ്ങിയെന്നാണ് നീ പറയുന്നത്'?.
'നിങ്ങൾ ഏതോ കയ്യോമയിൽ നിന്ന് സ്വർണ്ണക്കമ്മൽ വാങ്ങിയത് തിരിച്ചു കൊടുക്കണമെന്നാ പറയുന്നത്. ബാക്കിയുള്ളവർക്കി വിടെ സമാധാനത്തോടെ ജീവിക്കണം'
' ഓ അതാണോ കാര്യം? അതിന് അവർ നിന്നെ വിളിച്ച് അറിയിക്കേണ്ട കാര്യമുണ്ടോ?'
'നിങ്ങൾ ഫോൺ നമ്പർ കൊടുത്തിട്ടല്ലേ?'
'ഫോൺ നമ്പർ കൊടുത്തത് എന്നെ വിളിക്കാനാണ്, നിന്നെ വിളിക്കാനല്ല'
'എന്തോ ആവട്ടെ .എന്തൊക്കെയാ ആ പെണ്ണൊരുത്തി പറയുന്നത് ?. അന്യ പെണ്ണുങ്ങളുമായി എന്തിനീ നാറിയ ഇടപാട്?.

ഇത്രയും കേട്ടപ്പോൾ അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അകത്ത് കടന്ന് കുറേ കടലാസുകൾ തുന്നിക്കെട്ടിയതുമായി ക്ഷണനേരത്തിൽ വന്ന് അത് ഭാര്യയെ ഏൽപ്പിച്ചിട്ട് പറഞ്ഞു.
'ദാ.. ഇത് അവർ ഇനി വിളിക്കുമ്പോൾ ഇവിടെ വന്ന് കൊണ്ടു പൊയ്ക്കൊള്ളാൻ പറയൂ.'
'അത് നിങ്ങൾക്ക് തന്നെ ചെയ്തു കൂടെ?'
'എനിക്കതിനാവില്ല ഞാൻ പറഞ്ഞ അവധികൾ പലതും കഴിഞ്ഞു. അവരെ നേരിടാനെനിക്ക് സാധിക്കില്ല'
'ശരി കൊടുത്തേക്കാം .അപ്പോൾ അവരുടെ സ്വർണ്ണക്കമ്മൽ?'
'എടീ കഴുതേ, അതാണിത്.മറിച്ച് നോക്ക്' അവർ ആദ്യ പുറം മറിച്ചപ്പോൾ കാണുന്നു
'സ്വർണ്ണക്കമ്മൽ'(നാടകം)
'ഇതിനാണോ ആ പെണ്ണ് ഇത്രയും പറഞ്ഞത്?'
'അതെ ,അതവരുടെ സാഹിത്യസൃഷ്ടിയാണ് .അറിയപ്പെടുന്ന കവിയാണ് നല്ല നല്ല കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകം ആദ്യമായി രചിച്ചതാണ്.അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിലെന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ തീർത്തു തരണമെന്ന് പറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ് .രണ്ടാഴ്ചക്കുള്ളിൽ തിരിച്ചേൽപ്പിക്കാമെന്ന് ഞാൻ പറഞ്ഞതാ .ആറുമാസമായി ഞാനത് വായിച്ചു നോക്കിയതുപോലുമില്ല. ഞാനെങ്ങനെ അവരെ നേരിടും
'ഞാൻ കരുതിയത് അവരുടെ സ്വർണ്ണക്കമ്മൽ പണയം വെക്കാൻ വാങ്ങിയിരിക്കുമെന്നാണ്'
'മരമണ്ടി, ഒരു സാഹിത്യകാരിയെ സംബന്ധിച്ച് അവരുടെ സൃഷ്ടി സ്വർണ്ണത്തേക്കാൾ വിലയുള്ളതാണ്. നിനക്കതിന്റെ വില അറിയില്ല. ഇനി ഈ ജൻമത്തിൽ അറിയുമെന്നും തോന്നുന്നില്ല. നീ പോയി കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കിക്കൊണ്ടു വരൂ.അവർ അടുക്കളയിലേക്ക് പോയതും അയാൾ പത്രവായനയിലേക്കാണ്ടു

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications