Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഭാവനായാത്രകള്‍

ജീവിതത്തിലെന്നെങ്കിലും കാണണം എന്ന് മനസ്സിലുറപ്പിച്ച ചില സ്ഥലങ്ങളുണ്ടായിരുന്നു. താജ് മഹല്‍, ഈജിപ്തിലെ പിരമിഡ്, ബക്കിങ്ഹാം പാലസ്.. പട്ടിക അങ്ങിനെയായിരുന്നു. സിനിമാതാരമായി രാജ്യാന്തര യാത്രകള്‍ക്ക് അവസരം വന്നപ്പോള്‍ കണ്ടത് ഇതൊന്നും ആയിരുന്നില്ല. വിയന്ന, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, പോണ്ടിച്ചേരി, ലേ. അങ്ങിനെയൊക്കെയായിരുന്നു യാത്രകള്‍. അതുകൊണ്ടുതന്നെ 'മാതൃഭൂമി യാത്ര' താജ്മഹലിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്കതൊരു ആഗ്രഹ സാക്ഷാത്കാരം കൂടിയായിരുന്നു.

ക്രിസ്മസ് പിറ്റേന്ന് കൊച്ചിവിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ യാദൃശ്ചികമായി ഞാന്‍ ഷീലാമ്മയെ കണ്ടു. അടുത്തുചെല്ലാന്‍ ആദ്യമൊരു മടിയുണ്ടായിരുന്നു. പക്ഷേ ചെന്നപ്പോള്‍ സന്തോഷമായി. 'ഹായ്, ഭാവന.. ഞാന്‍ കാണാറുണ്ട് കേട്ടോ. നന്നായി ഇംപ്രൂവ് ചെയ്യുന്നുണ്ട്'. ആ കോംപഌമെന്റ് എനിക്കൊരു ഊര്‍ജ്ജമായിരുന്നു. മലയാളത്തിന്റെ സ്വപ്നനായികയില്‍ നിന്ന് കിട്ടിയ സമ്മാനം. ഷീലാമ്മ ചെന്നൈയ്ക്കായിരുന്നു. വിമാനം പുറപ്പെടാറായതുകൊണ്ട് ഷീലാമ്മയ്ക്ക് ബൈ പറഞ്ഞ് ഞങ്ങള്‍ വിമാനത്തിലേക്ക്...

വിമാനം ഇടത്താവളമായി മൂംബൈയിലിറങ്ങിയപ്പോള്‍ മനസ്സിലോടിയെത്തിയത് ഭീകരാക്രമണത്തിന്റെ നാളുകളായിരുന്നു. മുംബൈ പുറത്തേക്ക് ശാന്തമാണെങ്കിലും ഉള്ളിലെവിടെയോ ഒരു നെരിപ്പോട് എരിയുന്നുണ്ടാവും. വിമാനം താഴ്ന്നുപറക്കാന്‍ തുടങ്ങിയതു മുതല്‍ നഗരജീവിതം ഒരു നിശ്ചലദൃശ്യം പോലെ കാണാം. മുംബൈയലേ്‌ള്‌ള ജീവിതം സാധാരണ നിലയിലായികാണുമായിരിക്കും. പക്ഷേ നഷ്ടപ്പെട്ട ജീവിതങ്ങളുടെ കണക്ക് ആരു തീര്‍ക്കും? രാജ്യത്തിന്റെ മനസ്സിലേറ്റ മുറിവ് എന്ന് കരിയും? ഓരോ തീവ്രവാദിയേയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമാണ്? ജയരാജ് സാറിന്റെ 'ദൈവനാമത്തില്‍' ഞാനവതരിപ്പിച്ച സമീറയേയാണ് ഞാനോര്‍ത്തത്. ജീവിതം കൊണ്ട് ഒരു തീവ്രവാദിയുടെയെങ്കിലും കണ്ണു തുറപ്പിച്ചവളാണ് സമീറ. അങ്ങിനെയുള്ള സമീറമാര്‍ ഉണ്ടായിരുന്നെങ്കില്‍... ചിന്തകള്‍ക്ക് വിമാനവേഗം..

താജിനുമുന്നില്‍
ഡല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ സമയം അഞ്ചു മണി. അസ്തമയസൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞുകഴിഞ്ഞു. അഞ്ചു മണിക്ക് അസ്തമയസൂര്യനോ എന്ന് നെറ്റി ചുളിക്കണ്ട. ഡല്‍ഹിയില്‍ ഇപ്പോള്‍ അങ്ങിനെയാണ്. നേരത്തേ ഇരുള്‍ പരക്കും.

പിറ്റേ ദിവസം രാവിലെ നാലുമണിക്ക് തന്നെ എഴുന്നേറ്റ് തയ്യാറായി. കോടമഞ്ഞ് പുതച്ച് കിടക്കുന്ന നഗരപാതയിലൂടെ പകലാണെങ്കിലും ലൈറ്റിട്ട് വണ്ടി കുതിക്കുമ്പോള്‍ പരിസരങ്ങള്‍ മെല്ലെ ഉണര്‍ന്ന് തുടങ്ങുന്നേയുള്ളു. ആഗ്രയിലേക്ക് 180 കിലോമീറ്റര്‍. ബോര്‍ഡ് കണ്ടെടുത്തു, ഒരു ചായക്കട. ഒന്നു ചൂടുപിടിപ്പിച്ച് യാത്ര തുടരാമെന്നു കരുതിയാണ് വണ്ടി നിര്‍ത്തിയത്. ഇഞ്ചിയിട്ട നല്ല ചൂടുചായ ഒരു ഗഌസ് ചെന്നപ്പോള്‍ മനസ്സിലെ കോട നീങ്ങി. യാത്ര ഉഷാറായി. വഴിയോരങ്ങളും ഉണര്‍ന്നു തുടങ്ങി. തീ കായുന്ന ഗ്രാമീണര്‍. റോഡിനിരുവശവും കടുക്പാടങ്ങള്‍ പൂത്തു നില്‍ക്കുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications