Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഞണ്ട് കറി

ചേരുവകള്‍
1 ഞണ്ടിറച്ചി--കാല്‍ കിലോ
2 എണ്ണ-- രണ്ട് ടേബിള്‍ സ്പൂണ്‍
3 പരിപ്പ്--രണ്ട് ടേബിള്‍ സ്പൂണ്‍
4 കറിവേപ്പില ഒരു തണ്ട്
5 കടുക് - അര ടീസ്പൂണ്‍
6 ഗ്രാമ്പൂ - രണ്ടെണ്ണം
7 സവാള -ഒന്ന്
8 തേങ്ങ-ഒന്ന്
9 വെളുത്തുള്ളി- രണ്ട് അല്ലി
10 മല്ലിയില-കുറച്ച്
11 തൈര്- മൂന്ന്‍ ടേബിള്‍ സ്പൂണ്‍
12 മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
13 മുളക് പൊടി ഒരു ടീസ്പൂണ്‍
14 മല്ലിപൊടി ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യമായി തേങ്ങ പിഴിഞ്ഞ് പാലെടുക്കണം .ചീന ചട്ടിയില്‍ എണ്ണ ചൂടാക്കുക .സവാള അരിഞ്ഞതും വെളുത്തുള്ളി,ഗ്രാമ്പൂ എന്നിവ ചതച്ചതും അതിലിട്ട് വഴറ്റുക .അതിനുശേഷം മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കണം പിന്നെ തൈരും ചേര്‍ത്ത് ചൂടാക്കണം .എന്നിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കണം .തുടര്‍ന്ന്‍ ഞണ്ടിറച്ചിയും പരിപ്പും പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കണം ഞണ്ടിറച്ചി വെന്തുകഴിഞ്ഞാല്‍ മല്ലിയില ഇടണം .കറി തിളച്ചു കഴിഞ്ഞാല്‍ വാങ്ങി വെയ്ക്കാം

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications