Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം

ആരോഗ്യ നിഘണ്ടുവിലെ  ഏറ്റവും പേടിപ്പെടുത്തുന്ന  ഒരു വാക്കാണ് ക്യാന്‍സര്‍. മാരകമായ ഈ രോഗത്തെ ആരംഭദശയില്‍ തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കമെന്നിരിക്കെ പലരും രോഗലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കുന്നതാണ് രോഗം  മൂര്‍ച്ചിക്കാന്‍ കാരണമാകുന്നതെന്നാണ്  ലണ്ടന്‍ യൂനിവേര്‍സിറ്റി കോളേജ് ജനുവരി ഇരുപത്തിയാറിനു പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഓഫ് ജനറല്‍ പ്രാക്ടീസില്‍ പറയുന്നത് . ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 നു  ആരോഗ്യ വിദഗ്ധര്‍ ലോകത്തിനു നല്‍കുന്ന സന്ദേശവും ക്യാന്‍സര്‍ ലക്ഷണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ്. എല്ലാ ലക്ഷണങ്ങളും ക്യാന്‍സറിന്‍റെതാകണമെന്നില്ല എന്നാല്‍ പതിവായ ആരോഗ്യ പരിശോധനകളിലൂടെ നമുക്ക് അര്‍ബുദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയും . ലക്ഷണങ്ങളെ ഗൌരവമായി എടുക്കാതെ അവഗണിക്കരുത് . തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല .മാധ്യമങ്ങളിലൂടെ  സ്തനാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളെ കുറിച്ചും  ചികിത്സാരീതിയെ കുറിച്ചും നല്‍കിയ  ബോധവല്‍ക്കരണം  ഈ രംഗത്ത് ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാല്‍ മറ്റ് അര്‍ബുദങ്ങളെക്കുറിച്ച്  വേണ്ടത്ര ബോധവല്‍ക്കരണം ഇനിയും ഉണ്ടായിട്ടില്ല . ലക്ഷങ്ങള്‍ കണ്ടാല്‍ പലരും അത് കാര്യമായി എടുക്കത്തതാണ്  രോഗം മാരകമാവാന്‍ ഇടയക്കുന്നതെന്നാണ് വോക്കാര്‍ട് ആശുപത്രിയിലെ മെഡിക്കല്‍ ഓണ്‍കോളോജിസ്റ്റ് ഡോ ബോമന്‍ ദാബാര്‍ പറയുന്നത്.
നാം നിസ്സാരമായി കാണുന്നതും ഒരു പക്ഷെ ക്യാന്‍സര്‍ രോഗത്തിന്‍റെതാകാവുന്നതുമായ  ചില ലക്ഷണങ്ങള്‍ ഇവയാണ്
ഒരു കാരണവുമില്ലാതെ ശരീര ഭാരം വല്ലാതെ കുറയുക , വിട്ടുമാറാതെയുള്ള ഫ്ലൂ ,പനി, കടുത്ത ക്ഷീണം എന്നിവ  ഒരുപക്ഷെ പലതരത്തിലുള്ള ക്യാന്‍സറിന്‍റെ ലക്ഷണമാകാം ഇവ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ പരിശോധന നടത്തണം .അമ്പത് വയസ്സിനു മുകളിലുള്ളവരില്‍  ഗണ്യമായി ഭാരക്കുറവ് അനുഭവപ്പെട്ടാല്‍ അത് പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിന്‍റെ ലക്ഷണമാകാം .
ശരീരത്തില്‍ ഉള്ള മറുകോ അതുപോലുള്ള പാടുകളോ തടിക്കുകയോ അതില്‍ നിന്ന് രക്തം പൊടിയുകയോ ചെയ്‌താല്‍ ഉടന്‍ ഡോക്ടറെ കാണണം ,ശരീരത്തില്‍  ചൊറിച്ചില്‍  തൊലിയുടെയും , കണ്ണിന്‍റെയും  നിറത്തില്‍ ഉണ്ടാകുന്ന വ്യത്യാസം  അപ്രതീക്ഷിതമായി അമിതമായി രോമവളര്‍ച്ച  എന്നിവ സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം  കാലാവസ്ഥ വ്യതിയാനവും  ഗ്രീന്‍  ഹൌസ് ഇഫക്ടും ഇന്ത്യയില്‍ സ്കിന്‍ ക്യാന്‍സര്‍ നിരക്ക് കൂട്ടിയിട്ടുണ്ട് തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഇത് പൂര്‍ണ്ണമായും ഭേദമാക്കാം.
 ഭക്ഷണം ഇറക്കുമ്പോള്‍ ഉണ്ടാകുന്ന തൊണ്ടവേദന ഒരാഴ്ചയില്‍ കൂടുതല്‍ തുടരുകയും കൂടിവരികയും ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം . വായില്‍  മോണയിലോ  നാക്കിലോ കവിളിലോ  കാണുന്ന വെളുത്തതോ ചുവന്നതോ ആയ തടിപ്പുകള്‍ കൂടിരുന്നത് നിസ്സാരമായി കാണരുത് .
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിസ്സാരമായി എടുക്കരുത് . മലത്തില്‍ രക്തം കണ്ടാല്‍ എല്ലാവരും ഉടന്‍ ഡോക്ടറെ കാണും എന്നാല്‍ വിശപ്പില്ലായ്മയും, ഛര്‍ദ്ദി , മലബന്ധം എന്നിവ  കാര്യമാക്കാറില്ല ഇത് പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആകാം
മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ( മൂക്കൊലിപ്പ്  അലര്‍ജി എന്നിവ ഇല്ലാതെയുള്ള) നിസ്സാരമായി കാണരുത്  . മരുന്ന്‍ കഴിച്ചിട്ടും ചുമ കുറഞ്ഞില്ലെങ്കില്‍ അത് ശ്വാസ കോശ അര്‍ബുദത്തിന്‍റെ തുടക്കമാകാം .
 തുടക്കത്തില്‍  നിസ്സാരമായ ലക്ഷണങ്ങളായിരിക്കാം  പലതും, അതിനെ  നിസ്സാരമായി തള്ളുമ്പോള്‍ രോഗം നിയന്ത്രണാതീതമാകുന്നു  അതുകൊണ്ടാണ് ക്യാന്‍സര്‍ പലപ്പോഴും  മരണകാരണമാകുന്നത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications