ന്യൂഡൽഹി: അറേബ്യൻ നോവൽ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകൽ എന്നിവ ഉൾപ്പെട്ട നോവൽ ദ്വയത്തിലെ മുല്ലപ്പൂ നിറമുള്ള പകലിന്റെ ഇംഗ്ലീഷ് പരിഭാഷക്ക് ബെന്യാമിന് ജെസിബി സാഹിത്യ പുരസ്കാരം .25 ലക്ഷം രൂപയാണ് സമ്മാനത്തുക ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ജാസ്മിൻഡേയ്സ് എന്ന പേരിൽ ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പരിഭാഷകയ്ക്ക് അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും.പെരുമാൾ മുരുകൻ, അനുരാധ റോയ്, അമിതാഭ് ബാഗ്ചി, ശുഭാംഗി സ്വരൂപ് എന്നിവർ ബെന്യാമിനോടൊപ്പം അവസാന പട്ടികയിൽ ഇടം പിടിച്ചിരുന്നു ഇവർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.