Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Movies

കല്ല്യാണം വേണ്ട പ്രണയിക്കാനാണ് ഇഷ്ടമെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: കല്ല്യാണം  വേണ്ടെന്നും പ്രണയിക്കാനാണ്  ഇഷ്ടമെന്നും ബോളിവുഡ് സൂപ്പര്‍ തരാം സല്‍മാന്‍ ഖാന്‍ . നേരത്തെ കല്യാണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തമാശ പറഞ്ഞ് ഒഴിഞ്ഞുമാറുമായിരുന്ന   സല്‍മാന്‍ ഖാന്‍ അടുത്തിടെ  പറഞ്ഞുറപ്പിച്ച  കല്ല്യാണം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു . എന്നാല്‍ കഴിഞ്ഞ ദിവസം   തന്‍റെ സിനിമയായ  ബജ്രംഗി ഭജന്‍റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന വേളയിലാണ് കല്ല്യാണം എന്ന ആശയം ഉപേക്ഷിച്ചിരിക്കുകയാണെന്നും പ്രണയിക്കാനാണ് ഇഷ്ടമെന്നും  വ്യക്തമാക്കിയത് . പ്രണയത്തിന്‍റെ പേരില്‍ ബോളിവുഡില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് 49കാരനായ സല്‍മാന്‍ ഖാന്‍ .

ശശികപൂറിന് ഫാല്‍ക്കെ അവാര്‍ഡ്

ന്യൂഡല്‍ഹി :ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ  ചലച്ചിത്ര അവാര്‍ഡിന് പ്രമുഖ ഹിന്ദി സിനിമ തരാം ശശി കപൂര്‍ അര്‍ഹനായി . നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ് . പത്തുലക്ഷം രൂപയും സുവര്‍ണ്ണ കമലവും അടങ്ങുന്നതാണ് പുരസ്ക്കാരം . കപൂര്‍ കുടുംബത്തിലേക്ക് ഇത് മൂന്നാം തവണയാണ് ഫാല്‍ക്കെ പുരസ്ക്കാരം എത്തുന്നത്.

യാഥാര്‍ത്ഥ്യത്തോട് തൊട്ടു നില്‍ക്കുന്ന മലയാള സിനിമ

മലയാള സിനിമ പുതിയ പാതയിലാണ്.അമാനുഷികരായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത്് യാഥാര്‍ത്ഥ്യത്തെ തൊട്ടു നില്‍ക്കാന്‍ മലയാള സിനിമ തുടങ്ങിയിരിക്കുന്നു.പണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ എലിപ്പത്തായത്തില്‍ ആവിഷ്‌ക്കരിച്ച രീതിയില്‍ നിന്ന്് സിനിമാ കമ്പോളത്തിനും ഹൃദ്യമാകുന്ന തരത്തില്‍ സിനിമ മാറാന്‍ തുടങ്ങിയിരിക്കുന്നു.തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന പുതിയ ചിത്രം നല്‍കുന്ന സൂചനകള്‍ ഇതാണ്.

 

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു അക്ഷയ് കുമാർ മികച്ച നടൻ സുരഭി നടി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ര സ്തം എന്ന സിനിമയിലെ അഭിനയത്തിന് അക്ഷയ് കുമാറിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. മലയാളിയായ സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ക്ക് പുരസ്കാരം ലഭിച്ചത്. പുലിമുരുകൻ എന്ന സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച മലയാള ചലച്ചിത്രത്തിനുള്ള അവാർഡ് മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ചു. തിരക്കഥ യ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരനാണ് ചിത്രം പ്രതികാരം.

നിധിന്‍ ഗഡ്കാരിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് ആശാ പരേഖ്

മുംബൈ : പത്മഭൂഷന്‍ പുരസ്ക്കാരത്തിനായി  തന്‍റെ പിന്നാലെ കൂടിയെന്ന  കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗാഡ്ക്കരിയുടെ പ്രസ്താവന തന്നെ ഏറെ ദുഖിപ്പിച്ചുവെന്ന്  നടി ആശ പരേഖ്  .

വാല്മീകിയെക്കുറിച്ച് മോശം പരാമര്‍ശം രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു

ലുധിയാന :  രാമായണത്തിന്‍റെ കര്‍ത്താവായ വാല്മീകിയെ  അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിനു ബോളിവുഡ് താരം രാഖി സാവന്തിനെ പോലീസ് അറസ്റ്റ് ചെയ്തു . വാല്മീകി സമൂദായത്തിന്‍റെ  വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വാല്മീകിയെ അധിക്ഷേപിച്ചു എന്നാരോപിച്ച്  നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ഒമ്പതിന് ലുധിയാന സെഷന്‍സ് കോടതി രാഖി സാവന്തിന് സമന്‍സ് അയച്ചിരുന്നു . തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കോടതി അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചത് .

കലാഭവന്‍ മണി ജിവിത ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവം

കലാഭവന്‍ മണി ഓര്‍മ്മയായിരിക്കുന്നു.അഭിനേതാവെന്നതിനേക്കാള്‍ അദ്ദേഹത്തിലെ ഗായകനാണ് സാധാരണക്കാരനുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നത.സാധാരണക്കാരന് മനസ്സിലാവുന്ന അനുഭവത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളിലുടെയാണ് മണി പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നത്്.ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തി മണി തന്നെ കേരളീയ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു.

ഒസിയാന്‍ സിനിഫാന്‍ ചലച്ചിത്രോല്‍സവത്തിന് നാളെ തുടക്കം

മുംബൈ : പതിമൂന്നാമത് ഒസിയാന്‍ സിനിഫാന്‍ ചലച്ചിത്രോത്സവത്തിന്  വ്യാഴാഴ്ച തുടക്കമാകുന്നു . അറബ് ,ആഫ്രിക്കന്‍ സിനിമകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം .ഉത്ഘാടന ചിത്രമായി നാളെ രാത്രി ഒമ്പത് മണിക്ക് സൌദിഅറേബ്യയില്‍ നിന്നുള്ള വനിത സംവിധായികയുടെ വാട്ജദ എന്ന അറബ് ചിത്രം പ്രദര്‍ശിപ്പിക്കും .

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു .ദുല്‍ഖര്‍ സല്‍മാന്‍ നടന്‍ ,പാര്‍വ്വതി നടി

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . ഒഴിവു ദിവസത്തെ കളിയാണ് മികച്ച സിനിമ . ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു ചാര്‍ളി എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് . പാര്‍വ്വതിയാണ് മികച്ച നടി .ചിത്രം എന്ന്‍ നിന്‍റെ മൊയ്തീന്‍ .മമ്മൂട്ടി പൃഥ്വി രാജ് എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് നേടിയത്. ചാര്‍ളിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാശാണ് മികച്ച സംവിധായകന്‍ . പി ജയചന്ദ്രന്‍ മികച്ച ഗായകനും,  റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവുമായി തെരഞ്ഞെടുക്കപ്പെട്ടു  .ചിത്രം എന്ന്‍ നിന്‍റെ മൊയ്തീന്‍ .

സ്പോട്ട് ലൈറ്റിനു മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍

മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം സ്പോട്ട് ലൈറ്റിനു ലഭിച്ചു . മികച്ച നടനുള്ള അവാര്‍ഡ് ലിനിയാര്ദോ ഡി കപ്രിയോയ്ക്  ലഭിച്ചു . ദ റവനന്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം . മികച്ച  സംവിധായകന്‍ അലക്സണ്ട്രിയോ ജി ഇന്നരിട്ടു ആണ്. ചിത്രം  ദ റവനന്റ് . മികച്ച നടിക്കുള്ള പുരസ്ക്കാരം   ബ്രീ ലാര്‍സന്‍  നേടി റൂം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രീ ലാര്‍സന്  പുരസ്ക്കാരം ലഭിച്ചത് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications