മുംബയ് മഹാനഗരത്തില്‍ മലയാളികളുടെ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ജീവിതം മാര്‍ഗ്ഗം തേടി മുംബയ് നഗരത്തിലെത്തിയ മലയാളികള്‍ ജോലി സ്ഥിരതയും കുടുംബ ഭദ്രതയും ഉറപ്പാക്കിയ ശേഷമാണ് പൊതുവെ കലാ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.