Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സേവന പാതയിലെ പൊന്‍വെളിച്ചം ----ബോംബെ കേരള മുസ്ലീം ജമാഅത്ത്

കേരളത്തിനു വെളിയില്‍ മലയാളികള്‍ക്ക് ഒരുപാട് സംഘടന കളുണ്ട്. അവയ്‌ക്കെല്ലാം വൈവിധ്യ മാര്‍ന്ന പ്രവര്‍ത്തനമേഖല കളുമുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യ സ്തമായി സാമൂഹ്യ പ്രവര്‍ത്തനമെന്ന മഹത്തായ ആശയം അതിന്റെ എല്ലാം അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കുകയാണ് ബോംബെ കേളീയ മുസ്ലീം ജമാ അത്ത് എന്ന സംഘടന.
അവസരത്തിനൊത്ത് ഉയരാനും ആവശ്യമുള്ളിടത്ത് യഥാസമയം സഹായമെത്തിക്കാനും കഴിയുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. മറുനാടന്‍ മലയാളികള്‍ക്കിടയില്‍ ബോംബെ കേരള മുസ്ലീം ജമാ അത്തിന് ഇതര സംഘടനകളെ അപേക്ഷിച്ച് ആഴത്തിലുള്ള വേരോട്ടമുണ്ടായതും ഇതുകൊണ്ടു തന്നെയാണ്.
പേര് മുസ്ലീം ജമാ അത്ത് എന്നാണെങ്കിലും സംഘടനയുടെ പ്രവര്‍ത്തനം ഒരിക്കലും ഒരു മതവിഭാഗത്തിനിടയില്‍ മാത്രമായി ഒതുങ്ങിയിരുന്നില്ല. മാനവരാശിയെ ഒന്നടങ്കം ഒരു സമുദായമായി കണ്ട് സമൂഹ്യപ്രവര്‍ത്തനം നടത്താന്‍ കാലാകാലങ്ങളിലായി സംഘടനയുടെ നേതൃത്വ സ്ഥാനത്തിരുന്നവര്‍ക്ക് കഴിഞ്ഞിരുന്നുവെന്നതാണ് സംഘടനയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കും പിന്നിലുള്ള പ്രധാനഘടകം.
വളരുന്തോറും അന്തഃഛിദ്രങ്ങളും അധികാര വടംവലികളും മലയാളി സംഘടനകളില്‍ പതിവാണ,് എന്നാല്‍ ഇതിനൊരപവാദമാണ് കേരള മുസ്ലീം ജമാ അത്ത്. മറുനാടന്‍ മലയാളി സംഘടനകളുടെ മുത്തശ്ശി എന്നു വിശേഷിപ്പിക്കാവുന്ന ഈ സംഘടന അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ്. സംഘടനയുടെ ഭരണഘടനചട്ടങ്ങള്‍ അതേപടി പാലിക്കുന്നുവെന്നതാണ് ആയിരത്തി ആഞ്ഞൂറില്‍പ്പരം അംഗങ്ങളുള്ള സംഘടനയുടെ കെട്ടുറപ്പിന്റെ അടിസ്ഥാനം.
1930ല്‍ എ.കെ. സ്രാങ്ക് എന്നയാളുടെ നേതൃത്വത്തില്‍ ഏതാനും മലയാളി മുസ്ലീംങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മലബാര്‍ മുസ്ലീം ജമാ അത്ത് എന്ന സംഘടനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1948ലാണ് കേരള മുസ്ലീം ജമാ അത്ത് എന്ന സംഘടനരൂപീകൃതമാകുന്നത്. മുംബയ് മലയാളികളുടെ സെക്രട്ടറിയേറ്റ് എന്നറിയപ്പെടുന്ന കേരള മഹല്‍ കെട്ടിടം 1973 മെയ് 20 ന് പൂക്കോയ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. രൂപീകൃതമായ കാലം തൊട്ട് കര്‍മ്മശേഷിയും നേതൃത്വ പാടവമുള്ള ഭാരവാഹികളുടെ സാരഥ്യത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ കേരള മുസ്ലീം ജമാ അത്തിന് ഇന്ന് ബാന്ദ്ര, വര്‍ളി, നാഗ്പാഡ, ധാരാവി, ഗോവണ്ടി എന്നിങ്ങനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം ശാഖകളുണ്ട്.
ആര്‍ക്കും ആരേയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഒരു മലയാളിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഫോണ്‍ വിളിമാത്രം മതി കേരള മുസ്ലീം ജമാ അത്തിന്റെ സഹായഹസ്തം അവിടെയെത്താന്‍. ആരോരുമില്ലാതെ നഗരത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്‌കരിക്കാനും, നാട്ടിലെത്തിക്കാനും കേരള മുസ്ലീം ജമാ അത്തിന്റെ പ്രവര്‍ത്തകര്‍ കാണിക്കുന്ന ശുഷ്‌കാന്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ആതുര സേവനമടക്കം എടുത്തുപറയേണ്ട ഒരുപാടു കാര്യങ്ങള്‍ ജമാ അത്തിന്റെ സാമൂഹ്യ സേവനങ്ങളുടെ പട്ടികയില്‍ ഉണ്ടെങ്കിലും മുംബയ് കലാപകാലഘട്ടത്തില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നടത്തിയ ദുരിതാശ്വാസ ക്യാമ്പുകളും, ഗള്‍ഫ് യുദ്ധകാലത്ത് എല്ലാം ഇട്ടെറിഞ്ഞ് നിരാലംബരായി നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് ഭക്ഷണവും, താമസ സൗകര്യങ്ങളും ചെയ്തുകൊടുത്ത് അവരെ സുരക്ഷിതരായി നാട്ടിലെത്തിച്ചതും കേരള മുസ്ലീം ജമാ അത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനചരിത്രത്തില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന കാര്യങ്ങളാണ്. കൈക്കൂ ലിക്കാരും, പിടിച്ചു പറിക്കാരുമായ പോലീസുക്കാര്‍ക്കും, റെയില്‍വേ ജീവനക്കാര്‍ക്കും ബോംബെ കേരള മുസ്ലീം ജമാ അത്ത് ഇന്ന് പേടിസ്വപ്നമാണ്. മലയാളി യാത്രക്കാരില്‍ നിന്ന് പരിശോധനഎന്ന വ്യാജേന പണവും മറ്റു സാധനങ്ങളും കവര്‍ന്ന പോലീസു കാരേയും റെയില്‍വേ ജീവനക്കാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡു ചെയ്യിക്കാന്‍ ജമാ അത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതുതന്നെയാണ് ഇതിനു കാരണം. വിമാനത്താ വളത്തിലും, പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനു കളിലും യാത്രക്കാരെ സഹായിക്കാന്‍ ജമാ അത്ത് പ്രവര്‍ത്തകരുടെ സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. വിസ തട്ടിപ്പ്, തൊഴില്‍ തട്ടിപ്പ് എന്നിവയ്ക്ക് ഇരയാകുന്ന വര്‍ക്കും നഗരത്തില്‍ അത്താണിയാകുന്നത് ബോംബെ കേരള മുസ്ലീം ജമാ അത്ത് തന്നെയാണ്.
101 അംഗ കൗണ്‍സിലും 16 അംഗങ്ങളും 9 ഭാരവാഹികളുമടങ്ങുന്ന മനേജിംഗ് കമ്മറ്റിയാണ് സംഘടയുടെ ഭരണചക്രം തിരിക്കുന്നത്. ടി. എ. ഖാലിദ് (പ്രസിഡന്റ്), വി.എ. ഖാദര്‍ ഹാജി (സെക്രട്ടറി), സി.എച്ച്. അബ്ദുല്‍ റഹ്മാന്‍ (ഖജാന്‍ജി) എന്നിവരാണ് നിലവിലെ ഭാരവാഹികള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബോംബെ കേരള മുസ്ലീം ജമാ അത്തിന്റെ ആസ്ഥാനത്ത് ദൈനം ദിനപ്രവര്‍ത്തന ങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സദാസമയവും പ്രവര്‍ത്തന നിരതനായി മാനന്തവാടി സ്വദേശി അബ്ദുല്‍ റസാഖുമുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications