Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ചൈതന്യത്തിന്‍റെ നിറവില്‍ നെരുള്‍ അയ്യപ്പ ക്ഷേത്രം

വേദങ്ങളോ താന്ത്രിക വിദ്യകളോ യോഗാമുറകളോ ഒന്നും അറിയാത്തവര്‍ക്കുപോലും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി പ്രാചീന ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള താന്ത്രിക യാന്ത്രിക സംവിധാനമാണ് ക്ഷേത്രം. ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈശ്വര ചൈതന്യത്തെ തളം കെട്ടി നിറുത്തി ഭക്തരിലേക്ക് പ്രവഹിപ്പിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പരിപാലിക്കപ്പെടുന്ന ക്ഷേത്രമാണ് നെരുള്‍ അയ്യപ്പക്ഷേത്രം.

നെരുള്‍ ബസ് ഡിപ്പോ, റെയില്‍വേ സ്റ്റേഷന്‍ , പാം ബീച്ച് റോഡ്‌, മുംബൈ പൂന ഹൈവേ എന്നിവയ്ക്ക് വളരെ അടുത്താണ് നെരുള്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് . നെരുളില്‍ താമസത്തിനെത്തിയ ഏതാനും ഭക്തര്‍ 1985ല്‍ തുടങ്ങിയ അയ്യപ്പ പൂജയാണ് നെരുള്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് പ്രചോദനമായത്. ഈപൂജ പിന്നീട് മണ്ഡലപൂജയായി.ആദ്യകാലങ്ങളില്‍ ലഭ്യമായ സ്ഥലങ്ങളിലായിരുന്നു മണ്ഡലപൂജകള്‍ കൊണ്ടാടിയിരുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സ്ഥലത്തിനായി പലതവണ സിഡ്കോവില്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. അതാതു കാലഘട്ടത്തിലുള്ള ഭരണ സമിതിയുടെ നിരന്തരമായ പരിശ്രമത്താല്‍ 1995 ല്‍ സിഡ്കോ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സ്ഥലം അനുവദിച്ചു.

ആ വര്‍ഷംതന്നെ മണ്ഡല പൂജ സ്വന്തം സ്ഥലത്ത് വെച്ച് നടത്തുകയും 1996 ജൂണ്‍19 ന് അയ്യപ്പന്‍ ഉപദേവതകളായ ദേവി ഭദ്ര ,ഗണപതി എന്നിവയ്ക്കായി ശ്രീകോവിലുകള്‍ നിര്‍മ്മിച്ച് കേരളീയ ക്ഷേത്രാചാരപ്രകാരം നിത്യ പൂജകള്‍ ആരംഭിച്ചു.

ആത്മീയവും ധാര്‍മ്മീകവുമായ പ്രവര്‍ത്തനത്തോടൊപ്പംതന്നെ സാമൂഹിക ,സാംസ്കാരിക ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്ര ഭരണ സമിതി മൂന്ന് നിലയുള്ള സാമൂഹിക ക്ഷേമ സമുച്ചയം പണിതീര്‍ത്തു. 2002ല്‍ ഇത് സമര്‍പ്പണം നടത്തി.

യോഗ ,ധ്യാനം,കര്‍ണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം ,ഭരത നാട്യം,മോഹിനിയാട്ടം,മൃദംഗം, എന്നിവയുടെ ക്ലാസുകളും,നാരായണീയ പാരായണം ,ഭാഗവത പാരായണം ,ഗീതാപാരായണം,സൗന്ദര്യ ലഹരി പാരായണം ,ശിവാനന്ദ ലഹരി പാരായണം, എന്നിവ മുടങ്ങാതെ ഇവിടെ നടക്കുന്നുണ്ട്.എല്ലാ മാസത്തിലും ഒന്നാമത്തെ ശനിയാഴ്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണം മുടങ്ങാതെ ഇവിടെ നടന്നു വരുന്നു.
അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭക്ത ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ദേവപ്രശ്നത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ട വിവരങ്ങള്‍ പരിഗണിച്ച് ക്ഷേത്ര പുനരുദ്ധാരണവും,പുനര്‍ നിര്‍മ്മാണവും നിര്‍വ്വഹിച്ചു.പുതിയ ക്ഷേത്ര സമുച്ചയം രൂപ കല്‍പ്പന ചെയ്തത് ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ്.പരമ്പരാഗതമായ കേരളീയ ക്ഷേത്ര ശാസ്ത്ര വാസ്തുവിദ്യശൈലിയും,സംസ്കാരവും സമുന്വയിപ്പിച്ചുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മുഖ്യദേവനായ അയ്യപ്പന്‍ കൂടാതെ സുബ്രഹ്മണ്യന്‍ വേട്ടയ്ക്കൊരുമകന്‍
,ശ്രീകൃഷ്ണന്‍ ഗണപതി,ദേവി ഭദ്ര തുടങ്ങിയ ഉപദേവതകള്‍ക്കായി പ്രത്യേകം ശ്രീകോവിലുകളും നാഗരാജാവ്,നാഗയക്ഷി എന്നീ പ്രതിഷ്ഠകളും നെരുള്‍ ക്ഷേത്രത്തില്‍ ഉണ്ട്. എല്ലാ ശ്രീകോവിലുകളും കരിങ്കല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.മേല്‍ക്കൂര തടിയിലാണ് തീര്‍ത്തിരിക്കുന്നത്.അയ്യപ്പന്‍,ദേവി ഭദ്ര എന്നീ ശ്രീകോവിലുകളുടെ മേല്‍ക്കൂര ചെമ്പ് തകിട് പാകിയിട്ടുണ്ട്
ദേവി ഭദ്ര ഒഴികെ എല്ലാ ശ്രീകോവിലുകളും ചുറ്റംമ്പലത്തിനുള്ളിലാണ്
കേരളത്തില്‍ നിന്നുള്ള വെട്ടുകല്ലുകളും തടിയുമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.ചുറ്റമ്പലത്തിനു ചുറ്റും ചുറ്റുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ശില്പചാതുര്യം വിളിച്ചോതുന്നതാണ് നെരുള്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം ആനക്കൊട്ടില്‍ തൂണുകളിലെ അഷ്ടഗണപതി പ്രതിമകള്‍,ഗോപുരവാതിലില്‍
തേക്ക് തടിയില്‍ തീര്‍ത്ത ദശാവതാര ശില്‍പ്പം, വലിയമ്പല വാതിലില്‍ കൊത്തിയിട്ടുള്ള അഷ്ടലക്ഷിമി ശില്‍പ്പം എന്നിവ ഏറെ ആകര്‍ഷകമാണ്.
തന്ത്ര രത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 2013ജൂലായ്‌ 10 നാണ് പ്രതിഷ്ഠകര്‍മ്മം നടന്നത്.ക്ഷേത്രം തന്ത്രി. മുഖ്യദേവനായ അയ്യപ്പന് ഷഡാധാര പ്രതിഷ്ഠ ചെയ്ത ക്ഷേത്രമായതിനാല്‍ കൊടിയേറ്റി ഉത്സവം നടത്തേണ്ടത് അനിവാര്യമാണ് ഇതനുസരിച്ച് കൊടിമരം നിര്‍മ്മിച്ച് പരിവാരത്തോടൊപ്പം 2013ഡിസംബര്‍ മുതല്‍ 22വരെ ഉത്സവം നടത്തി.
ഏകദേശം 100ല്‍പരം വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.പയ്യളിക്ക ഇല്ലത്ത് ബ്രഹ്മശ്രീ ശ്രീകാന്ത് നമ്പൂതിരിയാണ് മേല്‍ ശാന്തി.മുപ്പത് ട്രസ്റ്റികള്‍ ഉള്ള ഭരണസമിതിയെ വര്‍ഷം തോറും തെരഞ്ഞെടുക്കുന്നു.പി ഉണ്ണികൃഷ്ണന്‍(ചെയര്‍മാന്‍)പി എം ശ്രീവത്സന്‍(ജനറല്‍സെക്രട്ടറി)പി ഗോപാലന്‍ (ട്രഷറര്‍) എന്നിവരാണ് ഈ വര്‍ഷത്തെ ഭാരവാഹികള്‍. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications